Breaking News

Trending right now:
Description
 
Sep 26, 2014

വനിതകള്‍ക്കായി ജില്ലെറ്റ്‌ വീനസ്‌ റേസറും സാറ്റിന്‍ കെയര്‍ ജെല്ലും

image വനിതകള്‍ക്കുവേണ്ടി പ്രത്യേകമായി രൂപകല്‍പന ചെയ്‌ത ജില്ലെറ്റിന്റെ ഷേവിംഗ്‌ റേസര്‍ ജില്ലെറ്റ്‌ വീനസ്‌ വിപണിയിലെത്തി. ഇതോടൊപ്പം വനിതകള്‍ക്ക്‌ പ്രത്യേകമായി സാറ്റിന്‍ കെയര്‍ ഷേവ്‌ ജെല്ലും കമ്പനി അവതരിപ്പിച്ചു.

മൃദുലമായ ചര്‍മം നിലനിര്‍ത്താന്‍ വാക്‌സ്‌ ചെയ്യുന്നതിനെക്കാള്‍ നല്ലത്‌ റേസര്‍ ഉപയോഗിക്കുന്നതാണെന്ന്‌ പ്രമുഖ ചര്‍മരോഗ വിദഗ്‌ധ ഡോ.ചിത്രാ നായിക്‌, മുംബൈ പറഞ്ഞു. കൂടുതല്‍ സ്‌ത്രീകള്‍ ഷേവിംഗിലേക്ക്‌ തിരിയുന്നത്‌ പരിഗണിച്ചാണ്‌ ജില്ലെറ്റ്‌ അവര്‍ക്കായി പ്രത്യേക റേസറും ഷേവിംഗ്‌ ജെല്ലും അവതരിപ്പിക്കുന്നത്‌.

ചര്‍മ വടിവുകളില്‍ ഇറങ്ങിച്ചെന്ന്‌ രോമങ്ങള്‍ നീക്കാന്‍ സഹായിക്കുന്ന മൂന്ന്‌ കേര്‍വ്‌ ഹഗിംഗ്‌ ബ്ലേഡുകളുമായാണ്‌ ജില്ലെറ്റ്‌ വീനസ്‌ എത്തുന്നത്‌. നനവോ സോപ്പോ തട്ടിയാലും ഗ്രിപ്പ്‌ പോകാത്ത തരത്തിലാണ്‌ റേസര്‍ ഹാന്‍ഡിലും നിര്‍മ്മിച്ചത്‌. 70 ലധികം രാജ്യങ്ങളില്‍ സാന്നിധ്യമുള്ള പ്രോക്‌ടര്‍ & ഗാംബിളിന്റെ ഉല്‍പന്നമാണ്‌ ജില്ലെറ്റ്‌.