Breaking News

Trending right now:
Description
 
Sep 25, 2014

പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക്‌ ഓർലാന്റോ വിമാനത്താവളത്തിൽ വമ്പിച്ച സ്വീകരണം

Johnson Punchakkonam
image ഫ്ളോറിഡ: ഓർലാന്റോ സെന്റ്‌ മേരീസ്‌ ഓത്തഡോക്സ്‌ ദേവാലയ കൂദാശയോടനുബന്ധിച്ച്‌  ഒർലാന്റൊയിലെത്തിയ   മലങ്കരസഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ്‌ മർത്തോമ്മാ പൗലോസ്‌ ദ്വിതീയൻ കാതോലിക്കാ ബാവായ്ക്ക്‌ ഓർലാന്റോ വിമാനത്താവളത്തിൽ വമ്പിച്ച സ്വീകരണം നൽകി. 

വൈകിട്ട്‌ 5.00­ മണിക്ക്‌ പരിശുദ്ധ കാതോലിക്കാ ബാവായെയും, ഭദ്രാസനാദ്ധ്യക്ഷൻ അലക്സിയോസ്‌ മാർ യൗസേബിയോസ്‌ മെത്രാപ്പോലീത്തായെയും ഓർലാന്റോ സെന്റ്‌ മേരീസ്‌ ഓത്തഡോക്സ്‌ ദേവാലയ കവാടത്തിൽ വമ്പിച്ച വരവേൽപ്പ് നല്കി . 6.00­മണിക്ക്‌ സന്ധ്യാ നമസ്കാരത്തോടെ കൂദാശയുടെ  ഒന്നാം ഭാഗം പൂർത്തിയാക്കി.

ദേവാലയത്തിന്റെ താക്കോൽ  ശ്രി. അലക്സ് അലക്സാണ്ടർ മലങ്കരസഭയുടെ പരമാദ്ധ്യക്ഷ പരിശുദ്ധ കാതോലിക്ക ബാവയ്ക്ക്‌ സമപ്പിച്ചു. 

ഇന്ന് വിശുദ്ധ കുർബാനയ്ക്ക് ശേഷം നടക്കുന്ന സൽക്കാരത്തിൽ  അലക്സിയോസ്‌ മാർ യൗസേബിയോസ്‌ മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും.  പൊതുസമ്മേളനം പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. സഭാ  സെക്രട്ടറി ഡോ.ജോർജ്‌ ജോസഫ്‌, വൈദികർ, മലങ്കര സഭാ മാനേജിഗ്‌ കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ ആശംസകൾ അർപ്പിക്കും.
ഇതോടെ മലങ്കര ഓർത്തഡോക്സ്‌ സഭയുടെ സൗത്ത്‌ വെസ്റ്റ്‌ അമേരിക്കൻ ഭദ്രസനത്തില്പ്പെട്ട ഫ്ളോറിഡയിലെ ഒർലാന്റോ നഗര ഹൃദയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിൽ മലങ്കര സഭക്ക്‌ പുതിയൊരു ദേവാലയം സ്വന്തമാകും. നഗരപാശ്ചാത്തലത്തിന്റെ മനോഹാരിതയിൽ ഏകദേശം 78 സെന്റിലാണ്‌ മനോഹരമായ ദേവാലയവും, ഓഡിറ്റോറിയവും സ്ഥിതി ചെയ്യുന്നത്‌