Breaking News

Trending right now:
Description
 
Nov 24, 2012

ഗൗണ്‍ അണിയാം, സുന്ദരിയാകാം

വെഡ്ഡിംഗ്‌ പ്ലാനര്‍
image
ഗൗണുകള്‍ ഇന്ന്‌ മലയാളികളുടെ പ്രിയപ്പെട്ട വിവാഹവസ്‌ത്രമാണ്‌. ശരിയായ ഗൗണുകള്‍ തെരഞ്ഞെടുത്തില്ലെങ്കില്‍ വിവാഹദിവസത്തില്‍ ആകെ അസ്വസ്ഥയാകും വധു എന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട. ഇക്കാര്യത്തില്‍ അഭിപ്രായങ്ങള്‍ തുറന്നുപറയാന്‍ കഴിയുന്നവര്‍ വേണം ഗൗണുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ പ്രതിശ്രുതവധുവിനൊപ്പമുണ്ടാകാന്‍. നിങ്ങള്‍ അറിയാന്‍ ആഗ്രഹിച്ച ഒരു പിടി കാര്യങ്ങള്‍ 

സിന്ധു പോള്‍ വര്‍ഗീസ്‌
പീച്ചസ്‌ ആന്‍ഡ്‌ ക്രീം ബ്യൂട്ടി പാര്‍ലര്‍,
ശാസ്‌ത്രി റോഡ്‌, കോട്ടയം, Ph: +91 9446264423

ല്യാണത്തിന്റെ കേളികൊട്ട്‌ ഉയരുന്ന മാസങ്ങളാണ്‌ ഇനി. ക്രിസ്‌മസ്‌, ന്യൂഇയര്‍ അവധികളോടനുബന്ധിച്ച്‌ വിദേശത്തുനിന്ന്‌ കല്യാണങ്ങള്‍ക്കായി കാതോര്‍ക്കുന്നവര്‍ ഒട്ടേറെയാണ്‌. ശരിയായ വരനെ അല്ലെങ്കില്‍ വധുവിനെ കണ്ടെത്തുക എന്നതുപോലെ തന്നെ പ്രാധാന്യമുള്ളതാണ്‌ വിവാഹത്തിനായി ശരിയായി ഒരുങ്ങുന്നതും. അമിത മേക്കപ്പിന്റെ അലോസരങ്ങളില്ലാതെ വേണം വിവാഹവേദിയിലെത്താന്‍. മിതമായി മേക്കപ്പില്‍ സുന്ദരിയായി ഒരുങ്ങുന്നതിലാണ്‌ കാര്യം. ഇതിനായി മേക്കപ്പ്‌ എന്ന കലയെക്കുറിച്ച്‌ ശരിയായി അറിയാവുന്ന ബ്യൂട്ടീഷന്റെ സഹായം ആവശ്യമാണ്‌. 

ഒട്ടേറെ ഘടകങ്ങള്‍ പരിഗണിച്ചുവേണം വിവാഹത്തിനായി ഒരുങ്ങാന്‍. നിറത്തിലെ പ്രത്യേകതകള്‍, ത്വക്കിന്റെ തരം എന്നിങ്ങനെ ഒട്ടേറെ ഘടകങ്ങള്‍ പരിഗണിച്ചുവേണം മേക്കപ്പ്‌ തെരഞ്ഞെടുക്കാന്‍. വധുവിന്റെ ഉയരം, വരനുമായുള്ള ഉയരവ്യത്യാസം, ശരീരപ്രകൃതി, ഓരോ പ്രദേശങ്ങളുടെ സംസ്‌കാരം എന്നിവ അനുസരിച്ചുവേണം വസ്‌ത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍.

വസ്‌ത്രങ്ങളുടെ കാര്യത്തിലാണ്‌ എല്ലാവരും ഏറെ ശ്രദ്ധിക്കുന്നത്‌. ഗൗണ്‍ ഇന്ന്‌ മലയാളി വധുക്കളുടെ അംഗീകൃത വിവാഹ വസ്‌ത്രമായി മാറിക്കഴിഞ്ഞു. എല്ലാവര്‍ക്കും ഗൗണ്‍ ചേരില്ല എന്നത്‌ നിങ്ങളും കേട്ടിരിക്കും. എന്നാല്‍ ഗൗണുകളെല്ലാം ഒരു പോലെയല്ല. ഓരോരുത്തരുടെയും ശരീരത്തിനു ചേരുന്ന വിധം ഗൗണുകളെ മാറ്റിയെടുക്കാന്‍ കഴിയും. ഇതേക്കുറിച്ച്‌ കൃത്യമായി അറിയണമെന്നു മാത്രം. കൃത്യമായ ഗവേഷണം നടത്താനും ശരീരഭാഷ അറിയാവുന്നവരുമായി സംസാരിക്കാനും സമയം കണ്ടെത്തണം. അനുയോജ്യമാണെന്ന്‌ ഉറപ്പുവരുത്തിയ ശേഷം ഉപയോഗിക്കുക. വിവാഹദിനത്തിനു മുമ്പ്‌ ഗൗണ്‍ അണിഞ്ഞ്‌ നോക്കുന്നതും ഫോട്ടോ എടുത്ത്‌ സ്വയം വിലയിരുത്തുന്നതും നല്ലതാണ്‌. അഭിപ്രായങ്ങള്‍ തുറന്നു പറയുന്ന ബന്ധുവിനെയും കൂട്ടുകാരിയേയും കൂട്ടിവേണം ഗൗണ്‍ തെരഞ്ഞെടുക്കാന്‍. എറണാകുളം പോലെയുള്ള നഗരങ്ങളില്‍ ഗൗണിനായി സ്‌പെഷലൈസ്‌ ചെയ്‌ത കടകളുണ്ട്‌. ഇവിടെ വിവിധ ഗൗണുകള്‍ അണിഞ്ഞ്‌ ഫോട്ടോ എടുക്കാനും ആവശ്യമായ മാറ്റങ്ങള്‍ വരുത്താനും കഴിയും. ഓടിച്ചെന്ന്‌ ഒരെണ്ണം എടുത്ത്‌, അല്ലെങ്കില്‍ തയ്‌ക്കാന്‍ കൊടുത്ത്‌ വിവാഹദിവസം അതണിഞ്ഞ്‌ പ്രത്യക്ഷപ്പെടുന്നത്‌ ഒഴിവാക്കണമെന്നു പറയേണ്ടതില്ലല്ലോ?

ഓരോ ഗൗണുകള്‍ക്കും എംബ്രോയ്‌ഡറിയും അതില്‍ പിടിപ്പിച്ചിരുക്കുന്ന ലേയ്‌സുകളും ഡിസൈനുകളും വ്യത്യസ്‌തമായിരിക്കും. പ്ലീറ്റുകളും ടയേഡ്‌ റഫ്‌ളുകളും ആകര്‍ഷകമായ ബീഡ്‌ വര്‍ക്കും ലക്‌സെ ഫേബ്രിക്കുകളും ഗൗണുകളെ ആകര്‍ഷകമാക്കും. സീക്വന്‍സ്‌ ഓണ്‍ നെറ്റ്‌, വിവിധ നിറങ്ങളിലും രൂപത്തിലുമുള്ള ബീഡിംഗുകള്‍ സ്റ്റോണുകള്‍ എന്നിവയും ഗൗണുകളെ ആകര്‍ഷകമാക്കും.ഓര്‍ഗന്‍സ, സാറ്റിന്‍, സില്‍ക്ക്‌ എന്നിങ്ങനെ വിവിധതരം വസ്‌ത്രങ്ങളാണ്‌ ഗൗണുകള്‍ക്കായി ഉപയോഗിക്കുന്നത്‌. തടികൂടുതലുള്ളവര്‍ക്ക്‌ അധികം പ്ലീറ്റുകളുള്ള ഗൗണുകള്‍ ചേരണമെന്നില്ല. അതിനപ്പുറം തടി എടുത്തു കാണിക്കും. ശരീരത്തോടു ചേര്‍ന്നു നില്‍ക്കുന്നതല്ല ഗൗണ്‍ എങ്കില്‍ തടി കൂടുതല്‍ തോന്നിക്കും. ഇടുപ്പുകള്‍ക്ക്‌ വണ്ണം കൂടുതലുള്ളവര്‍ക്ക്‌ കാലുകളിലേയ്‌ക്ക്‌ ഫ്‌ളെയര്‍ഔട്ട്‌ ചെയ്യുന്നതുപോലെയുള്ള ഗൗണുകളാണ്‌ ചേരുന്നത്‌. വളരെ ഉയരം കൂടിയ ശരീരപ്രകൃതിയാണെങ്കില്‍ ഫ്‌ളോര്‍ സ്വീപ്പിംഗ്‌ ഹെമ്മോടുകൂടിയ ഗൗണുകള്‍ ഉപയോഗിക്കാം. തീരെ മെലിഞ്ഞ്‌ ഉയരംകൂടിയവര്‍ക്ക്‌ ബാള്‍ ഗൗണുകള്‍ ചേരും. ശരീരവടിവുകള്‍ കുറവുള്ളവര്‍ക്കും ഇത്‌ ഇണങ്ങും. ഫ്‌ളോയിംഗ്‌ ഫ്‌ളോര്‍ ലങ്ക്‌ത്‌ സ്‌കര്‍ട്ടാണ്‌ ഇതിന്റെ പ്രത്യേകത. സ്‌ട്രാപ്പ്‌ലെസ്‌, ബാക്ക്‌ലെസ്‌, ലോംഗ്‌ സ്ലീവ്‌ എന്നിവ തെരഞ്ഞെടുക്കുമ്പോള്‍ ഉപയോഗിക്കുന്നയാളുടെ സൗകര്യം, ആകാരം എന്നിവ പ്രത്യേകം ശ്രദ്ധിക്കണം. സ്‌ട്രാപ്‌ലെസ്‌ ധരിച്ച്‌ ആകെ ടെന്‍ഷനടിച്ചു നില്‍ക്കുന്ന വധുവിന്റെ മുഖമൊന്നു സങ്കല്‍പ്പിച്ചുനോക്കൂ. സ്‌ട്രാപ്പ്‌ലെസ്‌ അല്ലെങ്കില്‍ ബായ്‌ക്ക്‌ലെസ്‌ ഗൗണുകള്‍ക്കൊപ്പം സ്വയം ശരീരത്തോട്‌ ഒട്ടിച്ചേരുന്നതരം അഡ്‌ഹസീവ്‌ സിലിക്കണ്‍ ബ്രാ കപ്പുകള്‍ ഉപയോഗിക്കേണ്ടിവരും. ശരീരത്തിനു ദോഷം വരുത്താത്ത മെഡിക്കല്‍ ഗ്രേഡ്‌ അഡ്‌ഹെസീവുകള്‍ മാത്രം തെരഞ്ഞെടുക്കുക.ഓണ്‍ലൈനായി ഗൗണുകള്‍ വാങ്ങാന്‍ കിട്ടും. ഗുണമേന്മ ഉറപ്പുനല്‌കുന്ന ബ്രാന്‍ഡുകള്‍ മാത്രം വാങ്ങുക. മുന്‍കൂട്ടി ഉപയോഗിച്ചുനോക്കാന്‍ അവസരമില്ലെന്നതാണ്‌ ഓണ്‍ലൈന്‍ പര്‍ച്ചേയ്‌സിന്റെ പോരായ്‌മ. 

വധുവിന്റെ മുഖത്തിന്‌ യോജിക്കുന്ന രീതിയില്‍ ടോപ്‌സ്റ്റൈല്‍സ്‌ അല്ലെങ്കില്‍ ലോസ്‌റ്റൈല്‍സ്‌ ഉപയോഗിക്കാം. കല്യാണത്തിന്‌ ഗൗണ്‍ ഉപയോഗിക്കാന്‍ താത്‌പര്യമില്ലാത്തവര്‍ക്ക്‌ ഈവനിംഗ്‌ പാര്‍ട്ടി എന്‍ഗേജ്‌മെന്റ്‌ എന്നിവയ്‌ക്കായി ഗൗണ്‍ ഉപയോഗിക്കാം. 

ഗൗണ്‍ അണിയുന്നതില്‍ മാത്രമല്ല നടക്കുന്നതിലും ശ്രദ്ധ വേണം. ചുരിദാറിട്ടു നടക്കുന്നതുപോലെ ധൃതിയില്‍ നടന്നു പോകരുത്‌. മെല്ലെ നടക്കുക.

വിവാഹവസ്‌ത്രങ്ങളെക്കുറിച്ചും വിവാഹമേക്കപ്പിനെക്കുറിച്ചും നിങ്ങള്‍ക്കുള്ള സംശയങ്ങള്‍ എഴുതിയയ്‌്‌ക്കുക. മറുപടി ഗ്ലോബല്‍ മലയാളത്തിലൂടെ പ്രസിദ്ധീകരിക്കും. ഇ-മെയില്‍: globalmalayalam@gmail.com