Breaking News

Trending right now:
Description
 
Sep 25, 2014

മതസംഘടനകള്‍ എന്താ ദൈവത്തിന്റെ ക്വട്ടേഷന്‍ സംഘമോ...?

image

പാവപ്പെട്ട മനുഷ്യരെ കണ്ടാല്‍ അവനു വേണ്ടി ഒരക്ഷരം ഉരിയാടാത്ത മനുഷ്യര്‍ ദൈവങ്ങള്‍ക്ക്‌ വേണ്ടി ആരെയും തെറി വിളിക്കാന്‍ തയാറാവുന്നു. കലി കാലത്ത്‌ ദൈവവും ക്വട്ടേഷന്‍ സംഘത്തെ നിയമിച്ചോയെന്നു സംശയം.

ദൈവങ്ങള്‍ക്ക്‌ പഴയ പോലെ കാര്യങ്ങള്‍ നോക്കി നടത്താന്‍ പറ്റുന്നില്ലേ.. അതോ, ദൈവത്തിന്‌ താല്‌പര്യമില്ലാത്തവര്‍ക്ക്‌ മഹാമാരിയും ദുരിതങ്ങളും വരുത്തിയിട്ടും മനുഷ്യന്‍ നന്നാവാത്തതു കൊണ്ടാണോയെന്നറിയില്ല ദൈവത്തെ തൊട്ടു കളിക്കുന്നവരെ നേരിടാന്‍ മതസംഘടനകള്‍ക്ക്‌ ദൈവം ക്വട്ടേഷന്‍ നല്‌കിയിരിക്കുകയാണോയെന്നു സംശയം. ഈ സംശയങ്ങള്‍ക്ക്‌ അടിസ്ഥാനപരമായി ചില കാരണങ്ങള്‍ ഉണ്ട്‌.

ഇനി ഏത്‌ ദൈവത്തെ കൂട്ടപിടിച്ചും പത്തു കാശുണ്ടാക്കാന്‍ ശ്രമിക്കുന്ന മനുഷ്യന്‍ ദൈവത്തിന്റെ സംരക്ഷണം ഏറ്റെടുത്തത്‌ ദൈവത്തിന്റെ ഗുഡ്‌ ബുക്കില്‍ കയറി പറ്റി സ്വര്‍ഗത്തില്‍ ഒരു സീറ്റു തരപ്പെടുത്താനുള്ള തന്ത്രമാണോയെന്നറിയില്ല. സ്വര്‍ഗ രാജ്യമാണല്ലോ മനുഷ്യന്റെ പരമമായ ലക്ഷ്യം.

നിര്‍ഭാഗ്യവശാല്‍ ദൈവത്തിനും അപ്പനും അമ്മയ്‌ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഒരേ സ്വഭാവമാണ്‌. അവരെന്തു പറഞ്ഞാലും ചെയ്‌താലും ഔദാര്യമാണ.്‌ ചോദ്യം ചെയ്യാനും പാടില്ല. ചോദ്യം ചെയ്‌താല്‍ ഫലം കണിശം കിട്ടും. 

പത്തു മാസം ചുമന്ന കണക്കു മുതല്‍ കഴിഞ്ഞാഴ്‌ച പത്തു രൂപ വരെ കടം തന്ന കഥ വരെ പറയും നമ്മുടെ മാതാശ്രീയും പിതാശ്രീയും . ദൈവത്തിന്റെ കഥ പറയുകയും വേണ്ട. ആദിയില്‍ വചനം ഉണ്ടായിരുന്നുവെന്നും അത്‌ പിന്നെ ഇങ്ങനെയൊക്കെ ആക്കിയെന്നുമൊക്കെ കുറെ വമ്പു പറച്ചില്‍. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ദൈവത്തിനും സ്‌തുതിയും കൈമണിയും വേണം എന്തെങ്കിലം ഒരു കാര്യം ചെയ്‌തു തരണമെങ്കില്‍. 

ഇത്തരം കാര്യങ്ങളില്‍ കാര്യമായ പിടിപ്പാടില്ലാത്ത പാവപ്പെട്ടവന്‍ ബ്രോക്കര്‍മാരെ കാര്യങ്ങള്‍ ഏല്‍പ്പിക്കും . ദൈവവുമായി നേരിട്ട്‌ ഇടപാ
ടു നടത്തുന്ന ഇത്തരം ബ്രോക്കര്‍മാര്‍ ആദ്യകാലങ്ങളില്‍ വ്‌ിശ്വാസികള്‍ക്ക്‌ വലിയ ഉപകാരമായിരുന്നു. അത്തരക്കാര്‍ക്ക്‌ വലിയ പിടിപ്പാടാണ്‌ ദൈവത്തിന്റെ സന്നിധിയില്‍. അവരെ പൊതുവേ മതസംഘടനകള്‍ എന്നു നാം പറയും.
എന്നാല്‍ അടുത്തകാലത്തായി അവരെ ദൈവം ക്വട്ടേഷന്‍ സംഘമായി നിയമിച്ചുവെന്നാണ്‌ നിലവിലുള്ള പുതിയ വിവരം.

ഈ മത സംഘടനയുടെക്വട്ടേഷന്‌ ഇരയായത്‌ ശ്രീജ നായരാണ്‌. കൈലാസ നാഥന്‍ എന്ന സീരിയല്‍ കണ്ടാല്‍ ആരും കരഞ്ഞു പോകും. പുരാണങ്ങളെ വാണിജ്യവല്‍ക്കരിച്ചു കോപ്രായം കാട്ടിച്ചു ഭയം കലര്‍ന്ന ഭക്തിയെ മുതലെടുക്കുന്ന ഇത്തരം സീരിയലിനെ പരിഹസിച്ചതിന്‌ ഫെയ്‌സ്‌ ബുക്കില്‍ സജീവമായിരുന്ന ശീജ നായര്‍ക്ക്‌ ആത്‌്‌മീയവാദികള്‍ ആദ്യം നല്‌കിയത്‌ തെറി ക്വട്ടേഷന്‍. അടുത്താഴ്‌ച കൈയും കാലും വെട്ടുമെന്നും ഭീഷണിയുണ്ട്‌. 

ദൈവങ്ങളുടെ വേഷങ്ങള്‍ കെട്ടുന്ന മനുഷ്യനു പോലും്‌ ദൈവത്തിനു നല്‌കുന്ന ബ്ലാക്ക്‌ ക്യാറ്റ്‌ സെക്ക്യൂരിറ്റി നല്‌കുന്നു ഈ മതസംഘടനകള്‍. (വെള്ളാപ്പള്ളി, സുകുമാരന്‍ നായര്‍, ബിഷപ്പുമാര്‍, മുസലിയാര്‍മാര്‍ )

ഇതു കാണുമ്പോള്‍ തോന്നുക സംഘ പരിവാര്‍ കോടാനുകോടി ദൈവങ്ങളെ ദത്തെടുത്തോയെന്നാണ്‌. ചൊവ്വയില്‍ മംഗള്‍യാന്‍ എത്തിയതിനും സംഘപരിവാര്‍ അവകാശവാദമുന്നയിക്കമോയെന്നറിയില്ല. ഹിന്ദുക്കള്‍ മാത്രമല്ല മുസ്ലിങ്ങളും ക്രൈസ്‌തവരും എന്തിന്‌ ഏതു മതവും ആത്മീയതയുടെ പിന്നില്‍ വ്യാപാരമാണ്‌ ലക്ഷ്യം

മുസ്ലിങ്ങളെക്കുറിച്ചൊന്നും പറയുന്നില്ല തൊടുപുഴയ്‌ക്ക്‌ സമീപമാണ്‌ പാവം ലോണ്‍ എടുത്തുവെച്ച എന്റെ വീട്‌്‌.
.
അടുത്തകാലത്ത്‌ ഒരു വൈദികന്‍ എന്റെയടത്തു പറഞ്ഞു വിദേശ രാജ്യങ്ങളില്‍ ധ്യാനിപ്പിക്കാന്‍ പോകുന്ന വൈദികര്‍ രണ്ടു ഹാലേല്ലുയ പറഞ്ഞു തകര്‍പ്പന്‍ പ്രംസഗം നടത്തിയാല്‍ ലക്ഷങ്ങളാണ്‌ നേര്‍ച്ചയായി വീഴുന്നതെന്ന്‌.

പന്ത്രണ്ട്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ കോട്ടയം നാഗമ്പടം സ്റ്റാന്റില്‍ വന്നിറുങ്ങുമ്പോള്‍ മൂത്രത്തിന്റെ ദുര്‍ഗന്ധവും കച്ചവടക്കാരുടെ വാചകകസര്‍ത്തുകളുമായിരുന്നു യാത്രക്കാരെ എതിരേറ്റിരുന്നത്‌. എന്നാല്‍ ഇന്ന അവിടെ നിന്നു ഉയരുന്നത്‌ പ്രാര്‍ത്ഥനാഗീതങ്ങളാണ.്‌ അന്തോനീസ്‌ പുണ്യളന്റെ ഒരു പള്ളി പുതിയതാണോ പഴയതാണോയെന്നറിയില്ല നാള്‍ക്കുനാള്‍ വളര്‍ന്നു പന്തിലിച്ചു വരുന്നു. ലക്ഷങ്ങളാണ്‌ ദുഃഖിതരായ വിശ്വാസികള്‍ ഇവിടെ ചിലവഴിക്കുന്നത്‌. കൊച്ചിയിലും പാലയിലും ഉണ്ട്‌ ഇതു പോലെ വളര്‍ന്നു പന്തലിക്കുന്ന ചില പള്ളികള്‍.

എല്ലാ പുണ്യാളന്‍മാര്‍ക്കും മതസംഘടനകള്‍ക്കും അഗര്‍ബത്തി തിരികളുടെ പേരില്‍ ആശംസ ആര്‍പ്പിക്കുന്നു. പ്രാര്‍ത്ഥിക്കാന്‍ ഓരോരോ കാരണങ്ങള്‍.