Breaking News

Trending right now:
Description
 
Sep 25, 2014

ഇനി വിദൂര രോഗപരിശോധന വയര്‍ലെസ്‌ സംവിധാനവും

image ആരോഗ്യ ചികിത്സാ മേഖലയില്‍ വിപ്ലവകരമായ മാറ്റം വരുത്താന്‍ സഹായിക്കുന്ന വിദൂര രോഗപരിശോധനാ സംവിധാനം ഇനി റെഡി. അമൃത സെന്റര്‍ ഫോര്‍ വയര്‍ലെസ്‌ ടെക്‌നോളജിയുടെ ഡയറക്ടര്‍ ഡോ.മനീഷയാണ്‌ ഇതു കണ്ടുപിടിച്ചത്‌. ഈ യന്ത്രസംവിധാനം ധരിക്കുന്ന രോഗികളെ വിദൂര സ്ഥലത്തിരിക്കുന്ന ഡോക്ടര്‍മാര്‍ക്കു പരിശോധിക്കാനും രോഗനിര്‍ണയം നടത്താനും കഴിയും. ഗ്രാമീണ മേഖലകളിലും ഗോത്രവര്‍ഗ മേഖലകളിലും ആധുനിക ചികിത്സാസൗകര്യം എത്തിക്കാന്‍ ഇതുപകരിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷ ചടങ്ങില്‍ ഈ ഉപകരണം നാടിനു സമര്‍പ്പിക്കാനാണ്‌ ബന്ധപ്പെട്ടവര്‍ തീരുമാനിച്ചിരിക്കുന്നത്‌. വയനാട്‌ ജില്ലയിലെ മോധക്കര ഗ്രാമത്തെ മുഴുവന്‍ പാരമ്പര്യേതര ഊര്‍ജ സംവിധാനത്തിലൂടെ വൈദ്യുതീകരിക്കാനുള്ള പദ്‌്‌ധതിക്കും ഡോ.മനീഷ രൂപം നല്‍കിയിട്ടുണ്ട്‌. മലിനജലത്തില്‍നിന്നു ബാക്ടീരിയ ഉപയോഗിച്ചു വൈദ്യുതി ഉല്‍പാദിപ്പിക്കാനും ജലം ശുദ്ധീകരിക്കാനുമുള്ള പദ്ധതിയും ആഘോഷവേളയില്‍ പ്രഖ്യാപിക്കും.