Breaking News

Trending right now:
Description
 
Sep 24, 2014

മൊബോജീനി 2.0 ആന്‍ഡ്രോയ്‌ഡ്‌ സ്റ്റോര്‍ കൊച്ചിയില്‍

image ആന്‍ഡ്രോയ്‌ഡ്‌ ആപ്ലിക്കേഷനുകളും പേഴ്‌സണല്‍ കപ്യൂട്ടറുകള്‍ക്ക്‌ മൊബൈല്‍ ഡിവൈസ്‌ ആപ്ലിക്കേഷനുകളും നിര്‍മിക്കുന്നതിലെ ആഗോള മുന്‍നിരക്കാരായ മൊബോജീനിയുടെ പരിഷ്‌കരിച്ച ആന്‍ഡ്രോയ്‌ഡ്‌ സ്റ്റോര്‍ മൊബോജീനി 2.0 പ്രവര്‍ത്തനമാരംഭിച്ചു. 100 ശതമാനവും സുരക്ഷിതമായ ഉന്നത നിലവാരമുള്ള ഏറ്റവും പുതിയ മൊബൈല്‍ ആപ്പുകളുടെ അനുപമ ശേഖരമാണ്‌ മൊബോജീനി 2.0 കാഴ്‌ചവയ്‌ക്കുന്നത്‌. 30 ലധികം ഭാഷകളില്‍, ഒറ്റ ക്ലിക്കില്‍ ഡൗണ്‍ലോഡ്‌ ചെയ്യാവുന്ന നിരവധി ആപ്പുകള്‍ ഒന്നിച്ചണിനിരത്തിക്കൊണ്ട്‌ ഉപയോക്താക്കള്‍ സ്‌മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്ന രീതിക്കുതന്നെ മാറ്റം വരുത്തുകയാണ്‌ മൊബോജീനി.
ലോഗിന്‍ ചെയ്യുകയോ രജിസ്റ്റര്‍ ചെയ്യുകയോ ഒന്നും ആവശ്യമില്ലാതെ ചെറിയൊരു വിരല്‍ ചലനം കൊണ്ട്‌ ആപ്പ്‌ ഡൗണ്‍ലോഡ്‌ ചെയ്യാന്‍ സഹായിക്കുന്നു മൊബോജീനി.