Breaking News

Trending right now:
Description
 
Sep 24, 2014

ജീവയുടെ ആക്ഷന്‍ ത്രില്ലറായ യാന്‍ ഒക്ടോബര്‍ ആദ്യമെത്തും

image ജീവയുടെ ആക്ഷന്‍ ത്രില്ലറായ യാന്‍ ഒക്ടോബര്‍ ആദ്യം പ്രദര്‍ശനത്തിന്‌ എത്തും. ഹോളിവുഡ്‌ ചിത്രങ്ങളോട്‌ കിടപിടിക്കുന്ന ആക്ഷന്‍ രംഗങ്ങളാണ്‌ ചിത്രത്തിലുടനീളം എന്ന പ്രത്യേകതയുമുണ്ട്‌. ഇന്ത്യയിലെ പ്രശസ്‌ത കാമറാമാന്‍ രവി.കെ. ചന്ദ്രന്‍ ആദ്യമായി കഥയെഴുതി സംവിധാനം ചെയ്യുന്ന തമിഴ്‌ചിത്രമാണിത്‌. മണിരത്‌നം, പ്രിയദര്‍ശന്‍, ഷാജികൈലാസ്‌, രാജീവ്‌മേനോന്‍, സഞ്‌ജയ്‌ ലീലാ ബന്‍സാലി തുടങ്ങിയ സംവിധായകരോടൊപ്പം ഏറെനാള്‍ പ്രവര്‍ത്തിച്ച അനുഭവവും ഇദ്ദേഹത്തിനുണ്ട്‌. സ്വിറ്റ്‌സര്‍ലന്‍ഡ്‌, മൊറോക്കോ, ആന്‍ഡമാന്‍-നിക്കോബാര്‍ അയലന്‍ഡ്‌, രാജസ്ഥാന്‍, ഹൈദരാബാദ്‌, മുംബൈ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലാണ്‌ ചിത്രീകരണം പൂര്‍ത്തിയാക്കിയത്‌. ഓസ്‌കര്‍ അവാര്‍ഡ്‌ ജേതാവ്‌ റസൂല്‍ പൂക്കുട്ടിയും പ്രശസ്‌ത സംഗീത സംവിധായകന്‍ ഹാരിസ്‌ ജയരാജും ചിത്രത്തിനുകൂടുതല്‍ ആസ്വാദ്യത നല്‍കുന്നു. കടല്‍ എന്ന ചിത്രത്തിലെ നായിക തുളസിനായര്‍, നാസര്‍, പ്രകാശ്‌ രാജ്‌, തമ്പിരാമയ്യ, കരുണാകരന്‍, അര്‍ജുനന്‍, നവാബ്‌ഷാ, ജയപ്രകാശ്‌, ബോസ്‌ വെങ്കിട്‌ തുടങ്ങിയവരും പ്രധാനവേഷത്തില്‍ അഭിനയിക്കുന്നുണ്ട്‌. കലാസംവിധാനത്തിന്റെ അനന്തസാധ്യതകള്‍ യന്തിരന്‍ എന്ന ബ്രഹ്മാണ്‌ഡ ചിത്രത്തിലൂടെ ലോകത്തിനു മുന്നില്‍ കാണിച്ചുകൊടുത്ത മലയാളിയായ സാബു സിറിളാണ്‌ ചിത്രത്തിന്റെ കലാസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്‌. സ്‌കൈ മൂവീസ്‌ കേരളത്തില്‍ചിത്രം പ്രദര്‍ശനത്തിന്‌ എത്തിക്കും.