Breaking News

Trending right now:
Description
 
Nov 24, 2012

പൊണ്ണത്തടിച്ചികളുടെ സൗന്ദര്യ റാണി ജെമാ ക്രൂക്ക്‌ഷാങ്ക്‌

image മെലിഞ്ഞ്‌ ചുള്ളിക്കമ്പു പോലെയുള്ള പെണ്ണുങ്ങള്‍ ലോക സുന്ദരിപ്പട്ടം കൊണ്ടു പോകുന്നതു കണ്ട്‌ ഒരാഴ്‌ച പട്ടിണി കിടന്ന്‌ തടി കുറയ്‌ക്കാന്‍ ശ്രമിച്ച്‌ പരാജയപ്പെടുന്ന തടിച്ചികള്‍ക്ക്‌ ഒരു സന്തോഷവാര്‍ത്ത. പൊണ്ണത്തടിച്ചികള്‍ക്കും ഇനി സൗന്ദര്യപ്പട്ടം സ്വന്തമാക്കാം. ശരീരത്തിന്റെ സൗന്ദര്യ അളവു കോലുകള്‍ മറന്ന്‌ മറന്ന്‌ തിന്നു കുടിച്ച്‌ പൊണ്ണത്തടിച്ചികളാകുവാന്‍ സ്‌ത്രീകളെ പ്രേരിപ്പിക്കുന്ന ഒരു സൗന്ദര്യ മത്സരത്തെക്കുറിച്ചല്ല പറയുന്നത്‌. പക്ഷേ തടിച്ചികളായതിന്റെ പേരില്‍ ജീവിത കാലം മുഴുവന്‍ മറ്റുള്ളവരുടെ പരിഹാസം സഹിച്ച്‌ നിരാശരായി കഴിയുന്നവരുടെ ആത്മ വിശ്വാസം തിരിച്ചു പിടിക്കുവാന്‍ ഈ സൗന്ദര്യ മത്സരം സഹായിക്കുമെന്ന്‌ ഈ തടിച്ചി സൗന്ദര്യ മത്സരത്തിന്റെ സംഘാടകയായ ലിന്‍ഡ കോച്ച്‌ പറഞ്ഞു. ഒരു നൈറ്റ്‌ ക്ലബ്‌ നടത്തുന്ന ലിന്‍ഡ തന്റെ ക്ലബില്‍ എത്തുന്ന സ്‌ത്രീകളെ നിരീക്ഷിച്ചപ്പോഴാണ്‌ ഇങ്ങനെയൊരു മത്‌സരത്തിന്റെ സാധ്യതയെക്കുറിച്ച്‌ ചിന്തിച്ചത്‌. 


തടിയുടെ പേരില്‍ നിരാശരായി കഴിഞ്ഞിരുന്ന സ്‌ത്രീകള്‍ക്ക്‌ ആത്മ വിശ്വാസം വര്‍ധിപ്പിക്കാനാണ്‌ ഈ മത്സരം എന്നാണ്‌ ലിന്‍ഡ പറയുന്നത്‌. ഒരു സ്റ്റെപ്പ്‌ കയറനാവാതെ കിതച്ചിരിക്കാന്‍ ഒരു സ്‌ത്രീയും ആഗ്രഹിക്കാറില്ല. അതുകൊണ്ട്‌ അനാരോഗ്യ ശീലം വളര്‍ത്താന്‍ ഒരു സ്‌ത്രീയും ഇഷ്ടപ്പെടുന്നില്ല. 

എന്നാല്‍ മെലിഞ്ഞുണങ്ങി ഇരുന്നാല്‍ മാത്രമേ സൗന്ദര്യം ഉള്ളുവെന്ന്‌ പറയുന്നതില്‍ വാസ്‌തവമില്ല എന്നു തെളിയിക്കാനാണ്‌ ഈ മത്സരം. 21കാരികള്‍ മുതല്‍ 35 കാരികള്‍ വരെ വളരെ നല്ലരീതിയിലാണ്‌ മത്സരത്തെ കണ്ടത്‌. ആയിരക്കണക്കിനു സ്‌ത്രീകള്‍ അപേക്ഷകരായി എത്തി. ഇതില്‍ ഇരുപതു പേരെയാണ്‌ ആദ്യം തിരഞ്ഞെടുത്തത്‌. ബിക്കിനിയിട്ടും ക്യാറ്റ്‌ വാക്ക്‌ നടത്തിയും ആനച്ചന്തങ്ങള്‍ അണിനിരന്നപ്പോള്‍ പലര്‍ക്കും തങ്ങളുടെ ശരീരം അത്ര മോശമല്ലെന്നൊരു വിശ്വാസം. അതില്‍ നിന്നാണ്‌ ജെമ ക്രൂക്ക്‌ഷാങ്കിനെ സൗന്ദര്യറാണിയായി തിരഞ്ഞെടുത്തത്‌. കഴിഞ്ഞ ബുധനാഴ്‌ച നടന്ന ഫൈനല്‍ മത്സരം ബിബിസി സംപ്രേക്ഷണം ചെയ്‌തിരുന്നു.
അധികം ഡയറ്റെടുത്ത്‌ മെലിയുന്നവര്‍ പിന്നീട്‌ ആവിശ്യത്തില്‍ കൂടുതല്‍ തടിച്ചികളാകുവാന്‍ സാധ്യതയുണ്ടെന്നാണ്‌ കാലിഫോര്‍ണി യൂണിവേഴ്‌സിറ്റി നടത്തിയ പഠനങ്ങള്‍ കണ്ടെത്തിയത്‌.
2007യില്‍ 11000തടിയന്മാരില്‍ നടത്തിയ പഠനം തെളിയിക്കുന്നത്‌ മെലിഞ്ഞവരെക്കാള്‍ പത്തുവര്‍ഷത്തെ ആയുസ്‌ കൂടുതല്‍ തടിയന്മാര്‍ക്കാണത്രേ. തടിച്ച്‌ ആരോഗ്യവാന്മാര്‍ ആയിരിക്കുക എന്നതാണ്‌ മെലിഞ്ഞ്‌ അനാരോഗ്യവന്മാരായിരിക്കുന്നതിനെക്കാള്‍ നല്ലത്‌. ഇതാണ്‌ ഈ മത്സരത്തിന്റെ അന്തസത്ത.