Breaking News

Trending right now:
Description
 
Sep 23, 2014

സാംസങ്‌ ഡിജിറ്റല്‍ എഡ്യുക്കേഷന്‍ സ്റ്റോര്‍

image ഇന്ത്യയുടെ ആദ്യ ഡിജിറ്റല്‍ എഡ്യുക്കേഷന്‍ സ്റ്റോറിന്‌ സാംസങ്‌ ഇലക്‌ട്രോണിക്‌സ്‌ തുടക്കം കുറിച്ചു. സാംസങ്‌ സ്‌മാര്‍ട്ട്‌ ലേണിംഗ്‌ എന്ന ഈ സ്റ്റോര്‍ കമ്പനിയുടെ മീഡിയ സൊല്യൂഷന്‍ സെന്റര്‍ വിഭാഗത്തിന്റെ നേതൃത്വത്തിലാണ്‌ പ്രവര്‍ത്തിക്കുക.

വിദ്യാര്‍ത്ഥികള്‍ക്ക്‌ വേണ്ട ഏറ്റവും മികച്ച ഇന്ററാക്‌ടീവ്‌ സ്റ്റഡി മെറ്റീരിയലുകളാണ്‌ സാംസങ്‌ സ്‌മാര്‍ട്ട്‌ ലേണിംഗ്‌ ലഭ്യമാക്കുന്നത്‌. സിബിഎസ്‌ഇ ബോര്‍ഡിനു കീഴില്‍ പഠിക്കുന്ന 12 ക്ലാസുകള്‍ വരെയുള്ള 70 ദശലക്ഷം വിദ്യാര്‍ത്ഥികള്‍ക്കും, മത്സര പരീക്ഷകള്‍ക്ക്‌ തയ്യാറെടുക്കുന്ന നാലര ദശലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ക്കും പ്രയോജനകരമാകുന്ന പഠനോപകരണങ്ങളാണ്‌ സാംസങ്‌ സ്‌മാര്‍ട്ട്‌ ലേണിംഗിലുള്ളത്‌.

സാംസങിന്റെ എല്ലാ ടാബ്‌ലെറ്റുകളിലും ഈ സേവനം ലഭ്യമാകുന്നതാണ്‌. ഏതു സമയത്തും, ഓണ്‍ലൈനിലും, ഓഫ്‌ലൈനിലും ലഭിക്കുന്ന ഉള്ളടക്കങ്ങള്‍ സ്റ്റോറില്‍ ക്രമീകരിച്ചിരിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സന്ദര്‍ശിക്കുക: http://www.samsungsmartlearning.com.