Breaking News

Trending right now:
Description
 
Sep 23, 2014

ഗീതു മോഹന്‍ദാസിന്‌ ലയേഴ്‌സ്‌ ഡൈസിന്‌ ഓസ്‌കാര്‍ എന്‍ട്രി

image

ഗീതു മോഹന്‍ദാസ്‌ സംവിധാനം ചെയ്‌ത ലയേഴ്‌സ്‌ ഡൈസിന്‌ ഇന്ത്യയില്‍ നിന്നുള്ള ഓസ്‌കാര്‍ എന്‍ട്രി.

ഗീതാഞ്‌ജലി, ഥാപ്പ, നസറുദ്ദിന്‍ സിദ്ദിഖി എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി ഗീതു മോഹന്‍ദാസ്‌ സംവിധാനം ചെയ്‌ത ചിത്രമാണ്‌ ലയേഴ്‌സ്‌ ഡൈസ്‌.

കങ്കണ റാവത്തിന്റെ ക്യൂന്‍ രാജ്‌കുമാര്‍ റാവുവിന്റെ ഷാഹിദ്‌ റിതേഷ്‌ ദേശ്‌മുഖിന്റെ മറാത്തി ചിത്രം യെല്ലോ, ബംഗാലി ചിത്രം ജാതിശ്വര്‍ എന്നി ചിത്രങ്ങളെ പുറന്തള്ളിയാണ്‌ ഗീതുവിന്റെ ചിത്രം ഒസ്‌കാര്‍ എന്‍ട്രി നേടുന്നത്‌.
കാണാതായ ഭര്‍ത്താവിനെ തേടി ചിത്‌കലില്‍ നിന്ന്‌ ഡല്‍ഹിക്ക്‌ യാത്ര ചെയ്യുന്ന കമല എന്ന വീട്ടമ്മയുടെ കഥയാണിത്‌. 
ഈ വര്‍ഷത്തെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാര നേടിയത്‌ ഊ ചിത്രത്തില്‍ അഭിനയിച്ച ഗീതഞ്‌ജലി ഥാപ്പയാണ്‌ രാജീവ്‌ രവിക്ക്‌ മികച്ച ഛായഗ്രകനുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു.