Breaking News

Trending right now:
Description
 
Sep 23, 2014

15.75 ലക്ഷം രൂപയുടെ മോട്ടോര്‍സൈക്കിള്‍ വിപണിയിലെത്തി

image 15.75 ലക്ഷം രൂപയുടെ മോട്ടോര്‍ സൈക്കിള്‍!! അ്‌തഭുതപ്പെടേണ്ട. ബ്രിട്ടീഷ്‌ കമ്പനിയായ ട്രയംഫ്‌ ആണ്‌ ഇതിനു പിന്നില്‍. ക്രൂയിസര്‍ മോട്ടോര്‍സൈക്കിള്‍ തണ്ടബേര്‍ഡ്‌ എല്‍ടി വിപണിയിലെത്തിക്കഴിഞ്ഞു. ഡല്‍ഹി എക്‌സ്‌ഷോറൂം വിലയാണ്‌ 15.75 ലക്ഷം രൂപ. ട്രയംഫിന്റെ പൂര്‍ണതോതിലുള്ള മൂന്നാമത്തെ ക്രൂയിസര്‍ മോട്ടോര്‍സൈക്കിളാണിത്‌. ആദ്യമിറക്കിയ തണ്ടര്‍ബേര്‍ഡ്‌ സ്റ്റോമിന്റെയും ഒടുവില്‍ ഇറക്കിയ റോക്കറ്റ്‌ 3 റോഡ്‌സ്റ്ററിന്റെയും ഇടയില്‍ വരുന്നതാണ്‌ ഇത്‌. ക്രോം ഫിനിഷ്‌ എന്‍ജിന്‍, റിയര്‍വ്യൂ മിറര്‍, ഇരട്ട പുകക്കുഴല്‍, സ്‌പോക്ക്‌ വീലുകള്‍, ഇരുവശങ്ങളിലും ലെതര്‍ സാഡില്‍ ബാഗ്‌, ബാക്കി റെസ്‌്‌റ്റ്‌, ഇന്‍ഡിക്കേറ്ററുള്ള ഓക്‌സിലറി ഹെഡ്‌ലാമ്പ്‌, മുന്നില്‍ വലിയ വിന്‍ഡ്‌്‌ഷീല്‍ഡ്‌ ഇതൊക്കെയാണ്‌ എടുത്തുപറയത്തക്ക ചില സവിശേഷതകള്‍. 22 ലിറ്റര്‍ പെട്രോള്‍ ഇതില്‍ കൊള്ളാവുന്ന വലിപ്പമുള്ള ടാങ്കുമുണ്ട്‌. 94 കുതിരശക്തി. 6 സ്‌പീഡ്‌ ഗിയര്‍ബോക്‌സ്‌. മുന്നില്‍ ട്വിന്‍ ഡിസ്‌ക്‌ ബ്രേക്ക്‌, പിന്നില്‍ സിംഗിള്‍ ഡിസ്‌ക്‌ ബ്രേക്ക്‌ എന്നിവയും പ്രത്യേകതയാണ്‌. വി ഇരട്ട എന്‍ജിന്റെ ശേഷി കേട്ടാല്‍ അതിശയിക്കും- 1699 സിസി. ഒരു കാസ്‌പിയന്‍ ബ്ലൂ, ക്രിസ്റ്റല്‍ വൈറ്റ്‌, ലാവ റെഡ്‌, ഫാന്റം ബ്ലാക്ക്‌, ജെറ്റ്‌ ബ്ലാക്ക്‌ നിറങ്ങളില്‍ ലഭിക്കും. കാറിന്റെ ഒപ്പം വരും ഈ മോട്ടോര്‍സൈക്കിള്‍.