പ്രതികാര ബുദ്ധിയോടെയുള്ള ഷഫ്ളിംങ് അവസാനിപ്പിക്കാമെന്നും അടിയന്തര ഘട്ടത്തില്‍ മാത്രമേ ഷഫ്ളിംങ് നടപ്പിലാക്കുകയുള്ളുവെന്നും സര്‍ക്കാര്‍ ഉറപ്പു നല്കി. സസ്പെന്‍ഡ് ചെയ്തവരെ യാതൊരു നിയമനടപടികളും കൂടാതെ തിരിച്ചെടുക്കാമെന്നും മാനേജ്മെന്റ് കോടതിയുടെ മീഡിയേഷന് കമ്മിറ്റിയില്‍ സമ്മതിച്ചു.
തൃശൂര്‍: മദര്‍ സമരം തീര്‍ന്നതോടെ എങ്ങുനിന്നും ചോദ്യങ്ങളുടെ പ്രവാഹമാണ്. ലക്ഷ്യങ്ങളെല്ലാം നേടാതെയാണോ യുഎന്‍എ സമരം അവസാനിപ്പിച്ചത് എന്നതാണ് പലര്‍ക്കും അറിയേണ്ടിയിരുന്നത്. നഴ്സുമാര്‍ ആശങ്കാകുലരായി നടത്തുന്ന അന്വേഷണങ്ങള്‍ക്കുള്ള ഉത്തരവുമായി ജാസ്മിന് ഷാ ഗ്ലോബല്‍ മലയാളത്തോട് സംസാരിച്ചു.
സമരം തുടങ്ങിയത് മാനേജ്മെന്റ് നടത്തിയ പ്രതികാര ബുദ്ധിയോടെയുള്ള ഷഫ്ളിംങ്ങിനെ എതിര്‍ത്തതിനെ തുടര്‍ന്നാണ്. ഈ എതിര്‍പ്പിനെ നേരിടാന്‍ മാനേജ്മെന്റ് 15 പേരെ സസ്പെന്‍ഡ് ചെയ്തു കളഞ്ഞു. സമരത്തിനിറങ്ങിയ 183 പേരെ പുറത്താക്കിയതോടെ സമരം ശക്തമാകുകയായിരുന്നു. മിനിമം വേതനം ലഭിക്കാത്ത 153 പേര്‍ക്ക് മിനിമം വേതനം നല്‍കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. സമരം ചര്‍ച്ചകള്‍ക്കൊടുവില്‍ തീരാതെ വന്നപ്പോള്‍ തൃശൂര്‍ ജില്ലയാകെ വ്യാപിക്കുകയായിരുന്നു. മിനിമം വേതനം എല്ലാവര്ക്കും നടപ്പിലാക്കണമെന്നും ത്രീ ഷിഫ്റ്റ് സമ്പ്രദായം വേണമെന്നും ആയിരുന്നു പ്രധാനമായും ആവശ്യപ്പെട്ടിരുന്നത്.
സമരം എണ്‍പതുനാള്‍ പിന്നിട്ട് നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ഇന്നലെ അവസാനിക്കുമ്പോള്‍ ഈ കാര്യങ്ങളില്‍ വ്യക്തത വരുത്തിയെന്ന് ചര്‍ച്ചയ്ക്ക് നേതൃത്വം നല്കിയ ജാസ്മിന് ഷാ ചൂണ്ടിക്കാട്ടി.
പ്രതികാര ബുദ്ധിയോടെയുള്ള ഷഫ്ളിംങ് അവസാനിപ്പിക്കാമെന്നും അടിയന്തര ഘട്ടത്തില്‍ മാത്രമേ ഷഫ്ളിംങ് നടപ്പിലാക്കുകയുള്ളുവെന്നും സര്‍ക്കാര്‍ ഉറപ്പു നല്കി. സസ്പെന്‍ഡ് ചെയ്തവരെ യാതൊരു നിയമനടപടികളും കൂടാതെ തിരിച്ചെടുക്കാമെന്നും മാനേജ്മെന്റ് കോടതിയുടെ മീഡിയേഷന് കമ്മിറ്റിയില്‍ സമ്മതിച്ചു.
മിനിമം വേതനത്തിലും ഇന്‍ക്രിമെന്റിലും സമരക്കാര്‍ വിട്ടുവീഴ്ച കാണിച്ചുവെന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന് ജാസ്മിന് ഷാ വ്യക്തമാക്കി. മിനിമം വേതനം നല്‍കാത്ത എല്ലാ മാനേജ്മെന്റും മിനിമം വേതനം നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ട്. മദര്‍ ഹോസ്പിറ്റല്‍ മാനേജ്മെന്റും സര്‍ക്കാര്‍ നിശ്ചയിച്ച ഈ സ്റ്റാറ്റിയൂട്ടറി സാലറി നല്‍കും.
ഈ 27-ാം തീയതി ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കമ്മിറ്റി (ഐആര്‍സി) മീറ്റിംഗ് കൂടി മിനിമം വേജസ് പരിഷ്ക്കരണം നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടുണ്ട്. അതുകൊണ്ട് ഇന്‍ക്രിമെന്റ് വ്യവസ്ഥകളെക്കുറിച്ച് സംസാരിക്കുക മുപ്പതാം തീയതി കൂടുന്ന യോഗത്തിലാകുമെന്ന് യൂണിയന് നേതാക്കള്‍ വ്യക്തമാക്കി. ഇന്നലെ ഹൈക്കോടതി മീഡിയേഷന് കമ്മിറ്റിയുടെ മുമ്പാകെ എടുത്ത തീരുമാനം ഇന്ന് എഗ്രിമെന്റാക്കി മാറ്റും. പിന്നീട് കോടതി ഉത്തരവായി പുറത്തിറക്കുകയും ചെയ്യും.