Breaking News

Trending right now:
Description
 
Sep 22, 2014

തത്തംപള്ളി സെന്റ് മൈക്കിള്‍സ് ദൈവാലയത്തില്‍ തിരുനാള്‍ 25 മുതല്‍ 29 വരെ ആഘോഷിക്കും

image ആലപ്പുഴ: തത്തംപള്ളി സെന്റ് മൈക്കിള്‍സ് ദൈവാലയത്തില്‍ വിശുദ്ധ മിഖായേല്‍ റേശ് മാലാഖയുടെ 177-ാമത് ദര്‍ശന തിരുനാള്‍ 2014 സെപ്റ്റംബര്‍ 25 മുതല്‍ 29 വരെ ആഘോഷിക്കുമെന്നു വികാരി ഫാ.ജോസഫ് ചൂളപ്പറമ്പില്‍, അസിസ്റ്റന്റ് വികാരി ഫാ.ബിജു മണവത്ത്, പ്രസുദേന്തി ഡ്യൂക്കന്‍ ബെന്നി പോള്‍ പുത്തന്‍വീട്ടില്‍ എന്നിവര്‍ അറിയിച്ചു.

25-ന് രാവിലെ 6.15-ന് കൊടിയേറ്റ്, വിശുദ്ധ കുര്‍ബാന. വൈകുന്നേരം 4.30-ന് ജപമാല, വിശുദ്ധ കുര്‍ബാന, സന്ദേശം - ഫാ.സനീഷ് മൂലയില്‍. ആറിന് ഇടവകയില്‍ മൈക്കിള്‍ എന്നു പേരുള്ളവര്‍ക്ക് ആദരം.

26-ന് രാവിലെ 6.15-ന് ലൈത്തോരന്മാരുടെ വാഴ്ച, വിശുദ്ധ കുര്‍ബാന. വൈകുന്നേരം 4.30-ന് ജപമാല. 5.30-ന് പ്രസുദേന്തി വാഴ്ച, വിശുദ്ധ കുര്‍ബാന - ഫാ. രാജേഷ് മാളിയേക്കല്‍. സന്ദേശം - ഫാ. കുര്യാക്കോസ് പീടിയേക്കല്‍.

27-ന് രാവിലെ 6.15-ന് വിശുദ്ധ കുര്‍ബാന. വൈകുന്നേരം 4.30-ന് ജപമാല, തിരിവെഞ്ചരിപ്പ്, രൂപം വാഴ്ത്തല്‍. അഞ്ചിന് വിശുദ്ധ കുര്‍ബാന, സന്ദേശം - ഫാ ഫ്രാന്‍സിസ് അമ്പലത്തുംപറമ്പില്‍, ദിവ്യകാരുണ്യ പ്രദക്ഷിണം - ഫാ. മാത്യു മുല്ലശേരി. കപ്ലോന്‍ വാഴ്ച.

28-ന് രാവിലെ 5.30-നും 7.30-നും വിശുദ്ധ കുര്‍ബാന. 9.30-ന്് ആഘോഷമായ തിരുനാള്‍ കുര്‍ബാന - ഫാ. സ്്കറിയ കന്യാകോണില്‍. തിരുനാള്‍ സന്ദേശം ഫാ.ജോണ്‍സണ്‍ നീലനിരപ്പേല്‍. തിരുനാള്‍ പ്രദക്ഷിണം.

29-ന് രാവിലെ 6.15-ന് വിശുദ്ധ കുര്‍ബാന. സെമിത്തേരി സന്ദര്‍ശനം. കൊടിയിറക്ക്.

ദൈവസ്‌നേഹത്തിന്റെ നിറവിലേക്കും ആത്മീയതയുടെ ആഴങ്ങളിലേക്കും അനേകായിരങ്ങളെ കൈപിടിച്ചുയര്‍ത്തിയ അത്ഭുതപ്രവര്‍ത്തകനും ഇടവക മധ്യസ്ഥനുമായ വിശുദ്ധ മിഖായേല്‍ റേശ് മാലാഖയുടെ തിരുനാളിന് ഈ കുടുംബ വിശുദ്ധീകരണ വര്‍ഷത്തില്‍ അനേകം വിശ്വാസികള്‍ പ്രാര്‍ഥനാപൂര്‍വം എത്തും. സണ്ണിച്ചന്‍ കുട്ടിച്ചിറ, എ.ജെ.ജോണ്‍ അഞ്ചില്‍, ദേവസ്യ പുളിക്കാശേരി എന്നിവരാണ് കൈക്കാരന്മാര്‍.

തിരുനാള്‍ പ്രസുദേന്തിയായ തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡ്യൂക്കന്‍ ബെന്നി പോള്‍ പുത്തന്‍വീട്ടിലിന് അസോസിയേഷന്‍ ആശംസകള്‍ നേര്‍ന്നു.