Breaking News

Trending right now:
Description
 
Sep 22, 2014

ആമസോണ്‍ ഇന്ത്യയില്‍ 5999 രൂപയ്‌ക്ക്‌ പുതിയ കിന്‍ഡില്‍

image 5999 രൂപ മാത്രം വിലയില്‍ പുതിയ കിന്‍ഡിലുമായി ആമസോണ്‍. നിലവിലുള്ള കിന്‍ഡിലുകളേക്കാള്‍ 20 ശതമാനം വേഗത കൂടിയ പ്രോസസറാണ്‌ പുതിയ മോഡലിനുള്ളത്‌. ഇപ്പോഴുള്ള മോഡലുകളേക്കാള്‍ ഇരട്ടി സ്റ്റോറേജ്‌ ശേഷിയുമുണ്ട്‌.

വിസ്‌പര്‍സിങ്ക്‌, ബില്‍റ്റ്‌-ഇന്‍-ഡിക്‌ഷണറി, വൊക്കാബുലറി ബില്‍ഡര്‍, കിന്‍ഡില്‍ ഫ്രീടൈം തുടങ്ങിയ നിരവധി ആകര്‍ഷകമായ സവിശേഷതകളോടെയാണ്‌ പുതിയ മോഡല്‍ എത്തുന്നത്‌. ആഴ്‌ചകളോളം നീണ്ടുനില്‍ക്കുന്ന ബാറ്ററി ലൈഫ്‌, ക്ലൗഡ്‌ അധിഷ്‌ഠിത ആര്‍ക്കൈവിംഗ്‌, കിന്‍ഡില്‍ പേജ്‌ ഫ്‌ളിപ്പ്‌, ഫേസ്‌ബുക്കിലും ട്വിറ്ററിലും ബുക്ക്‌ റെക്കമെന്റേഷനുകള്‍ ഷെയര്‍ ചെയ്യാനു ള്ള സൗകര്യം തുടങ്ങിയവ പുതിയ കിന്‍ഡലിനെ ഏറെ ആകര്‍ഷകമാക്കുന്നു.