Breaking News

Trending right now:
Description
 
Sep 22, 2014

ഒർലന്റൊ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയം പരിശുദ്ധ കാതോലിക്കാ ബാവാ കൂദാശ ചെയ്ത് മലങ്കര സഭക്ക് സമർപ്പിക്കും.

Johnson Punchakkonam
image

ഫ്ളോറിഡ: 2012 ൽ മലങ്കര ഓർത്തോഡോക്സ്സഭയുടെ സൌത്ത്-വെസ്റ് അമേരിക്കന്‍  ഭദ്രാസനാധിപൻ അഭി: അലക്സിയോസ് മാർ യൂസേബിയോസ് മെത്രാപൊലീത്ത ഫ്ളോറിഡയിലെ ഒർലന്റൊയിൽ അനുവദിച്ച സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയം മലങ്കരസഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ കൂദാശ ചെയ്ത് മലങ്കര സഭക്ക് സമർപ്പിക്കും.

സെപ്റ്റംബര്‍ 24, 25 (ബുധൻ, വ്യാഴം) തീയതികളിലാണ് ദേവാലയത്തിന്റെ ശുദ്ധീകരണവും, പ്രതിഷ്ടാ ശുശ്രൂഷയും നിര്‍വ്വഹിക്കുക. സെപ്റ്റംബര്‍ 24 ബുധനാഴ്ച 12.30-നു ഒർലന്റൊയിലെത്തുന്ന പരിശുദ്ധ കാതോലിക്കാ ബാവായെയും, ഭദ്രാസനാധിപൻ  അലക്സിയോസ് മാര്‍ യൌസേബിയോസ് മെത്രാപ്പോലീത്തായെയും വൈകിട്ട് 5.00-മണിക്ക് ദേവാലയത്തിലേക്ക് സ്വികരിച്ചാനയിക്കും.. 6.00-മണിക്ക് സന്ധ്യാ നമസ്കാരത്തോടെ ദേവാലയ പ്രതിഷ്ടാ ശുശ്രുഷയുടെ  ഒന്നാം ഭാഗം പൂര്‍ത്തിയാക്കും.

സെപ്റ്റംബര്‍ 25 വ്യാഴാഴ്ച രാവിലെ 7-നു പ്രഭാതനമസ്കാരത്തെ തുടര്‍ന്ന് കൂദാശയുടെ രണ്ടാം ഭാഗവും, വി. കുര്‍ബ്ബാനയും നടക്കും. ദേവാലയത്തിന്റെ താക്കോൽ ഇടവകട്രസ്ടീ ശ്രി.കുര്യൻ സഖറിയ മലങ്കരസഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ കാതോലിക്ക ബാവയ്ക്ക് സമർപ്പിക്കും. തുടർന്ന് അലക്സിയോസ് മാര്‍ യൌസേബിയോസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയിൽ കൂടുന്ന പൊതുസമ്മേളം പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. , മലങ്കര അസോസിയേഷൻ സെക്രട്ടറി ഡോ.ജോർജ് ജൊസഫ്, വൈദീക സ്രേഷ്ടർ, മലങ്കര സഭാ മാനേജിഗ് കമ്മറ്റി അംഗങ്ങൾ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും.

ഇതോടെ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ്‌ അമേരിക്കൻ ഭദ്രസനത്തിൽപ്പെട്ട ഫ്ളോറിഡയിലെ ഒർലാന്ടോ നഗര ഹൃദയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിൽ മലങ്കര ഓർത്തഡോക്സ് സഭക്ക് പുതിയൊരു ദേവാലയം സ്വന്തമാകും. നഗരപാശ്ചാത്തലത്തിന്റെ മനോഹാരിതയിൽ ഏകദേശം 78 സെന്റിൽ മനോഹരമായ ദേവാലയവും, ഓഡിറ്റോറിയവും ഒർലാന്ടോയിലുള്ള ഓര്‍ത്തഡോക്സ് സഭാമക്കളുടെ പ്രാർഥനയുടെയും, കഠിനപരിശ്രമത്തിന്റെയും, മലങ്കര സഭയോടുള്ള കൂറിന്റെയും, ഫലമായി സ്വന്തമായി ലഭ്യമായതിൽ മലങ്കര സഭാമക്കൾക്ക്‌ എന്നും അഭിമാനിക്കാം.

ഒർലാന്ടോ ഇന്റർനാഷണൽ എയർ പോർട്ടിൽ നിന്നും 8 മൈൽ ദൂരത്തിലും, ഡിസ്നി വേൾഡിൽ നിന്നും 4 മൈൽ ദൂരത്തിലും ഒർലാന്ടോ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന പുതിയ ദേവാലയം സന്ദർശനാർദ്ധം ഒർലാന്ടോയിൽ വരുന്നവർക്കും എന്തുകൊണ്ടും അഭികാമ്യമാണ്.