Breaking News

Trending right now:
Description
 
Sep 22, 2014

അലര്‍ജിയുള്ള കുട്ടികള്‍ക്ക്‌ പശുവിന്‍പാല്‍ ദോഷം ചെയ്യും

image പശുവിന്റെ പാലിനു ഗുണമേറെയുണ്ടെങ്കിലും അലര്‍ജിയുള്ള കുട്ടികള്‍ക്ക്‌ പാല്‍ ദോഷം ചെയ്യുമെന്ന്‌ കരള്‍-ഉദര രോഗ വിദഗ്‌ധര്‍ മുന്നറിയിപ്പുനല്‍കി. അലര്‍ജിയുള്ള കുട്ടികളുടെ മലത്തില്‍ രക്തസാന്നിധ്യം ഉണ്ടാകും. ഇങ്ങനെയുള്ള കുട്ടികള്‍ക്ക്‌ പശുവിന്‍പാല്‍ അഞ്ചുവയസുവരെ കൊടുക്കരുതെന്ന്‌ വിദഗ്‌ധര്‍ പറയുന്നു. കൊച്ചിയില്‍ നടന്ന ഇന്ത്യന്‍ സൊസൈറ്റി ഓഫ്‌ പിഡിയാട്രിക്‌ ഗ്യാസ്‌ട്രോ എന്ററോളജി ദേശീയ സമ്മേളനമാണ്‌ മാതാപിതാക്കള്‍ക്ക്‌ ഇത്തരത്തില്‍ മുന്നറിയിപ്പു നല്‍കിയത്‌. നവജാതശിശുക്കളുടെ വെളുത്ത മലം കരള്‍രോഗങ്ങളുടെ സൂചനയാണ്‌. ഇതു ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണം. ക്ഷയം, അപസ്‌മാരം എന്നിവയ്‌ക്കുള്ള മരുന്നുകള്‍ കഴിക്കുന്ന കുട്ടികള്‍ക്ക്‌ പാര്‍ശ്വഫലമായി കരള്‍രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത ഏറെയാണ്‌. ഇത്തരം മരുന്നുകഴിക്കുന്ന ശിശുക്കളെ കരള്‍രോഗ പരിശോധനയ്‌ക്ക്‌ വിധേയമാക്കണം. പിത്താശയസഞ്ചിയിലെ കല്ല്‌ കുട്ടികളില്‍ വ്യാപകമാകുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്‌. സ്‌ക്‌ാനിങിന്‌ വിധേയമാകുന്ന കുട്ടികളില്‍ 10 ശതമാനം പേര്‍ക്കും പിത്താശയകല്ല്‌ ഉണ്ടാകാറുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.