Breaking News

Trending right now:
Description
 
Sep 22, 2014

മാളവിക സ്റ്റാര്‍ സിംഗര്‍ സീസണ്‍ - 7 വിജയി

image തൃശൂര്‍ സ്വദേശിനി മാളവികയെ സ്റ്റാര്‍ സിംഗര്‍ സീസണ്‍ - 7 ന്റെ വിജയിയായി തെരഞ്ഞെടുത്തു. തിരുവനന്തപുരം ഏഷ്യാനെറ്റ്‌ സ്റ്റുഡിയോയില്‍ നടന്ന ഗ്രാന്റ്‌ഫിനാലെയിലാണു വിജയികളെ പ്രഖ്യാപിച്ചത്‌. തിരുവനന്തപുരത്തു നിന്നുള്ള രേഷ്‌മ രണ്ടാം സ്ഥാനവും എറണാകുളത്തു നിന്നുള്ള അസ്‌ലാം മൂന്നാം സ്ഥാനവും തിരുവനന്തപുരത്തു നിന്നുള്ള വര്‍ഷ നാലാം സ്ഥാനവും സ്വന്തമാക്കി. വിജയിക്കു കോണ്‍ഫിഡന്‍ഡ്‌ ഗ്രൂപ്പ്‌ നല്‍കുന്ന 50 ലക്ഷം രൂപയുടെ ഫ്‌ളാറ്റ്‌ സമ്മാനമായി ലഭിക്കും. സ്വയംവര സില്‍ക്ക്‌സ്‌ നല്‌കുന്ന 10 ലക്ഷം രൂപ രണ്ടാം സ്ഥാനത്തിനും ദേവി ഫാര്‍മ നല്‌കുന്ന അഞ്ച്‌ ലക്ഷം രൂപ മൂന്നാം സ്ഥാനത്തിനും ലഭിച്ചു. എം.ജി. ശ്രീകുമാര്‍, ശങ്കര്‍ മഹാദേവന്‍, അനുരാധ ശ്രീറാം എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.