Breaking News

Trending right now:
Description
 
Sep 21, 2014

ദേശീയ ജൂണിയര്‍, യൂത്ത് ടേബിള്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്പ് ആലപ്പുഴയില്‍ സംഘടിപ്പിക്കും

image ആലപ്പുഴ: 76 -ാമത് ജൂണിയര്‍ ആന്‍ഡ് യൂത്ത് നാഷണല്‍ ആന്‍ഡ് ഇന്റര്‍ സ്‌റ്റേറ്റ് ടേബിള്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്പ് ആലപ്പുഴയില്‍ സംഘടിപ്പിക്കുമെന്നു ജനറല്‍ കണ്‍വീനര്‍ മൈക്കിള്‍ മത്തായി അറിയിച്ചു. നവംബര്‍ 25 മുതല്‍ 30 വരെയാണ് മത്സരങ്ങള്‍.

ടേബിള്‍ ടെന്നിസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും (ടി.ടി.എഫ.്‌ഐ) കേരള ടേബിള്‍ ടെന്നിസ് അസോസിയേഷനും (കെ.ടി.ടി.എ) അനുമതി നല്കിയിട്ടുള്ള ചാമ്പ്യന്‍ഷിപ്പ് ആലപ്പുഴ ഡിസ്ട്രിക്ട് ടേബിള്‍ ടെന്നിസ് അസോസിയേഷനും (എ.ഡി.ടി.ടി.എ) ആലപ്പുഴ വൈ.എം.സി.എയും ചേര്‍ന്നാണ് സംഘടിപ്പിക്കുന്നത്.

വാടക്കനാല്‍ തെക്കേ റോഡില്‍ ജില്ലാ കോടതി പാലത്തിനും വൈ.എം.സി.എ പാലത്തിനും ഇടയ്ക്ക് അടുത്തടുത്തു സ്ഥിതി ചെയ്യുന്ന എസ്.ഡി.വി സെന്റിനറി ഓഡിറ്റോറിയം, രാധാ കണ്‍വന്‍ഷന്‍ സെന്റര്‍ എന്നിവിടങ്ങളായിരിക്കും വേദികള്‍. മത്സരം നടത്തുന്ന ഹാളുകളില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി മികച്ച താത്കാലിക ഇന്‍ഡോര്‍ സ്റ്റേഡിയങ്ങളായി മാറ്റും. ആലപ്പുഴ വൈ.എം.സി.എ ഓഫീസിലായിരിക്കും ഓര്‍ഗനൈസിംഗ് കമ്മിറ്റി പ്രവര്‍ത്തിക്കുന്നത്. ടെലിഫോണ്‍: 0477 2262313. ഇ-മെയില്‍: ymcaalappuzha@gmail.com