Breaking News

Trending right now:
Description
 
Nov 24, 2012

1585 സിസിയുടെ ഹാര്‍ലി ഡേവിഡ്‌സണ്‍ ഫാറ്റ്‌ ബോബ്‌ ഇന്ത്യയില്‍

റിയ മെര്‍ലിന്‍/ riamerlin@hotmail.com
image കത്തിലെ ഏറ്റവും കരുത്തും സൗന്ദര്യവും നിറഞ്ഞുനില്‍ക്കുന്ന ബൈക്കുകള്‍ - ഹാര്‍ളി ഡേവിഡ്‌സന്റെ വിശേഷണം ഇങ്ങനെയാണ്‌. റോഡിലൂടെ പറക്കാന്‍ കൊതിക്കുന്നവരുടെയെല്ലാം സ്വപ്‌ന വാഹനനമാണ്‌ ഈ അമേരിക്കന്‍ ക്രൂയിസര്‍.

ഹാര്‍ളി ഡേവിഡ്‌സന്റെ ഏറ്റവും പുതിയ മോഡല്‍ ഫാറ്റ്‌ ബോബ്‌ കഴിഞ്ഞ ദിവസം ഇന്ത്യയില്‍ പുറത്തിറക്കി. 12.80 ലക്ഷം രൂപയാണ്‌ ന്യൂഡല്‍ഹിയിലെ എക്‌സ്‌-ഷോറൂം വില. പൂര്‍ണമായും ഇറക്കുമതി ചെയ്‌ത്‌ ഇന്ത്യയില്‍ അസംബിള്‍ ചെയ്‌താണ്‌ ഇവ വില്‍പ്പനയ്‌ക്ക്‌ എത്തുന്നത്‌. 1585 സിസിയും ആറ്‌ സ്‌പീഡ്‌ ക്രൂയിസ്‌ ഡ്രൈവ്‌ ട്രാന്‍സ്‌മിഷനുമാണ്‌ ഇതിന്റെ പ്രത്യേകത. ഇന്ധന ടാങ്കിന്റെ കപ്പാസിറ്റി 18.8 ലിറ്റര്‍. ഒരിക്കല്‍ നിറച്ചാല്‍ ഇഷ്ടം പോലെ ചുറ്റിനടക്കാം. അഞ്ച്‌ വ്യത്യസ്‌ത നിറങ്ങളില്‍ ഫാറ്റ്‌ ബോബ്‌ ലഭ്യമാണ്‌. 


മൂന്നുവര്‍ഷം മുമ്പുമാത്രം ഇന്ത്യയില്‍ വില്‍പ്പന തുടങ്ങിയ ഹാര്‍ളി ഈ വര്‍ഷം വണ്ടികള്‍ വിറ്റഴിക്കും. കവിഞ്ഞ വര്‍ഷം ആയിരം ഹാര്‍ളികളാണ്‌ ഇന്ത്യന്‍ നിരത്തിലിറങ്ങിയത്‌. 35.40 ലക്ഷം രൂപ വിലയുള്ള ഹാര്‍ളി ഡേവിഡ്‌സണ്‍ എഫ്‌എല്‍എച്ച്‌ ആണ്‌ ഇന്ത്യയില്‍ ഇറങ്ങിയവയില്‍ മുമ്പന്‍.

ഇതുവരെ ഇന്ത്യയില്‍ പതിമൂന്ന്‌ മോഡലുകള്‍ വില്‍പ്പനക്കുണ്ട്‌. ഹരിയാനയിലെ ബവാലിലാണ്‌ ഇതിന്റെ അസംബ്ലിംഗ്‌ യൂണിറ്റ്‌. അമേരിക്കക്കു പുറമെ ഇന്ത്യയിലും ബ്രസീലിലും മാത്രമാണ്‌ ഹാര്‍ളി ഡേവിഡ്‌സണ്‌ അസംബ്ലിംഗ്‌ യൂണിറ്റുകള്‍ ഉള്ളത്‌.