ഡബ്ലിനില്‍ `കലോത്സവം ആന്‍ഡ് നൃത്താഞ്ജലി സീസണ് 5' നവംബര്‍ 22, 23 തീയതികളില്‍

വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലന്‍ഡ് പ്രൊവിന്‍സിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന `കലോത്സവം ആന്‍ഡ് നൃത്താഞ്ജലി സീസണ് 5' നവംബര്‍ 22, 23 തീയതികളില്‍ നടക്കുന്നു. ബ്യുമോണ്ട് ആര്‍റ്റൈന്‍ റിക്രിയേഷന്‍ സെന്റര്‍ ഹാളിലാണ് പരിപാടികള്‍.
അയര്‍ലന്‍ഡിലെ കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമായി കേരളത്തിലെ സ്കൂള്‍ യുവജനോത്സവ മാതൃകയില്‍ കലാ, നൃത്ത മത്സരങ്ങള്‍ സംഘടിപ്പിച്ച ഡബ്ല്യുഎംസി അയര്‍ലന്‍ഡ് പ്രോവിന്സിന്റെ അഞ്ചാം വര്‍ഷ പരിപാടികളാണിത്. മത്സരങ്ങള്‍ക്കുള്ള രജിസ്ട്രേഷന് ഒക്ടോബര്‍ ആദ്യ ആഴ്ച ആരംഭിക്കും.
ഡബ്ല്യുഎംസി അയര്‍ലന്‍ഡ് പ്രൊവിന്‍സിന്റെ പ്രസിഡന്റ് കിംഗ് കുമാര്‍ വിജയരാജനാണ് കോഓര്‍ഡിനേറ്റര്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0872365378.