Breaking News

Trending right now:
Description
 
Sep 19, 2014

മാഞ്ചസ്‌റ്റര്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷം

image മാഞ്ചസ്‌റ്റര്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടികള്‍ മലയാള സിനിമയിലെ യുവസംവിധായകന്‍ ബോബന്‍ സാമുവല്‍ ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ്‌ പോള്‍സണ്‍ തോട്ടപ്പിള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്‌ഘാടന സമ്മേളനത്തില്‍ ഫാദര്‍ തോമസു തൈക്കൂട്ടം, യുയുകെഎംഎ പ്രസിഡന്റ്‌ വിജി പൈലി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

സാജു കാവുംഗയുടെ നേതൃത്വത്തില്‍ വഞ്ചിപ്പാട്ടും ഏഴു തുഴക്കാരുള്ള ചുണ്ടന്‍ വള്ളവും കേരള സാരിയും പട്ടുവസ്‌ത്രങ്ങളുമണിഞ്ഞ മലയാളി മങ്കമാരും കുട്ടികളുമെല്ലാം ചേര്‍ന്ന്‌ മുത്തുകുടയും ആര്‍പ്പുവിളികളുമായി മാവേലിയെ സ്വാഗതം ചെയ്‌തു. കൂടെ പുലിയും വേട്ടക്കാരനുമെല്ലാം ഉണ്ടായിരുന്നു. മാവേലിയായി വന്ന ഷാജി കാണികളുടെ പ്രശംസ പിടിച്ചുപറ്റി.

തുടര്‍ന്ന്‌ നിഷ, ദീപ, ബെന്‍സി എന്നിവരുടെ നേതൃത്വത്തില്‍ തിരുവാതിര, അനീഷയുടെ നേതൃത്വത്തില്‍ മോഹിനിയാട്ടം, റോയി ഗ്രൂപ്പിന്റെ ഓണപാട്ട്‌, ജെമിനി ഹരീഷിന്റെ നേതൃത്വത്തില്‍ മാവേലിക്കഥ, പ്രിന്‍സിന്റെ നേതൃത്വത്തില്‍ ആണ്‍കുട്ടികളുടെ ഡാന്‍സ്‌, നിഷ, ദീപ എന്നിവരുടെ നേതൃത്വത്തില്‍ കുട്ടികളുടെ ഡാന്‍സ്‌, ബിന്ദു അനീഷ്‌, വിന്‍സി പ്രമോദ്‌ എന്നിവരുടെ കോമഡി സ്‌കിറ്റ്‌, ചിചസ്‌റ്ററിലെ വിന്‍സന്റ്‌ ജോസഫ്‌ ഡയറക്‌ട്‌ ചെയ്‌ത `അമ്മ' എന്ന കവിതയുടെ ദൃശ്യാവിഷാകാരം, ശീഷ്‌മയുടെ നേതൃത്വത്തില്‍ കുട്ടികളുടെ ഡാന്‍സും കൂടാതെ പാട്ടുകളും പ്രസംഗവും ഇവയെല്ലാം മികച്ച നിലവാരം പുലര്‍ത്തി.

കള്‍ച്ചറല്‍ കമ്മറ്റി കണ്‍വീനര്‍ ജോര്‍ജ്‌ വടക്കുചേരി സ്വാഗതവും ജോസഫ്‌ മാത്യു നന്ദിയും പ്രകാശിപ്പിച്ചു. 

ജിസിഎസ്‌ഇ എ ലെവല്‍ പരീക്ഷകളിലെ വിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ നല്‍കി. ജിസിഎസ്‌സിയില്‍ അലന്‍ ചെറിയാനും എ ലെവലില്‍ ജെന്‍സണ്‍ ജോസും അവാര്‍ഡുകള്‍ക്ക്‌ അര്‍ഹരായി.