Breaking News

Trending right now:
Description
 
Sep 19, 2014

ബാക്കിയിനം കുടിവെള്ളങ്ങള്‍ക്കും കരം ഈടാക്കാന്‍ ആലോചിക്കുന്നു

image കേരള സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കുഴലിലൂടെ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ കരം 60 ശതമാനം വരെ കൂട്ടി ഏകദേശം 205 കോടി രൂപയുടെ അധികവരുമാനമുണ്ടാക്കാന്‍ തീരുമാനിച്ച യുഡിഎഫ് മന്ത്രി സഭ ബാക്കിയിനം കുടിവെള്ളങ്ങള്‍ക്കും കരം ഈടാക്കാന്‍ രഹസ്യമായി ആലോചിക്കുന്നു.

കേരളത്തില്‍ പൈപ്പുവെള്ളത്തേക്കാള്‍ കൂടുതല്‍ വെള്ളം കിണറ്റില്‍ നിന്നും കുളത്തില്‍ നിന്നും ജനങ്ങള്‍ എടുക്കുന്നുണ്ടെന്ന തിരിച്ചറിവാണ് ആ നിലയിലേക്കും ചിന്തിക്കാന്‍ കാരണമത്രേ. കിണര്‍, കുളം, ടാങ്കുകള്‍ തുടങ്ങിയവയ്ക്കും ഫീസ് പിരിക്കാനാണ് ആലോചന. സര്‍ക്കാര്‍ ചെലവിലും മറ്റും ലക്ഷങ്ങള്‍ മുടക്കി പുതുക്കിയ അമ്പലക്കുളങ്ങള്‍ തന്നെ സംസ്ഥാനത്ത് ധാരാളമായുണ്ട്.

സ്വന്തം പണം ഉപയോഗിച്ച് എല്ലാ വിധ സാധനസാമഗ്രികളും കൂടിയ നികുതിയും നല്കി വാങ്ങി വീടു നിര്‍മ്മിച്ചാലും വന്‍ തോതില്‍ ലക്ഷ്വറി ടാക്‌സ് പിരിച്ചുകൊണ്ടിരിക്കുന്ന അതേ രീതി ഇവയ്ക്കുമാകാമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

കുപ്പിയിലും ജാറിലുമാക്കി വില്ക്കുന്ന വെള്ളത്തിനും മഴവെള്ള സംഭരണികള്‍ക്കുമുള്ള 'പിഴ' വഴിയേ അറിയാനിരിക്കുന്നതേയുള്ളു. എല്ലാ കെട്ടിടങ്ങള്‍ക്കും മഴവെള്ള സംഭരണി നിര്‍ബന്ധമാക്കാനും പിന്നാലെ തുക പിരിക്കാനും സാധ്യമാകും.