Breaking News

Trending right now:
Description
 
Sep 19, 2014

കൃത്രിമ മധുര പദാര്‍ഥങ്ങള്‍ പ്രമേഹരോഗികള്‍ക്ക്‌ ദോഷം ചെയ്യും

image പ്രമേഹ രോഗികള്‍ക്ക്‌ ഉപയോഗിക്കാവുന്ന കൃത്രിമ മധുര പദാര്‍ഥങ്ങള്‍ ഗുണത്തെക്കാളേറെ ദോഷം ചെയ്‌തേക്കാമെന്നു ഇസ്രയേലിലെ വീസ്‌മെന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയന്‍സിലെ ഗവേഷകര്‍. ഇതു സംബന്ധിച്ച്‌ എലികളില്‍ നടത്തിയ പഠനങ്ങളാണ്‌ ഇതു സ്ഥിരികരിച്ചിരിക്കുന്നത്‌. കൃത്രിമ മധുര പദാര്‍ഥങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ തോതു വര്‍ധിപ്പിക്കും. ദഹനപ്രക്രിയയുമായി ബന്ധപ്പെട്ടു നടക്കുന്ന അസന്തുലിതാവസ്ഥയാണു പ്രമേഹത്തിലേക്കു നയിക്കുന്നത്‌. പക്ഷേ, പ്രമേഹത്തെ നിയന്ത്രിക്കാനെന്ന പേരില്‍ സാധാരണ പഞ്ചസാരയെ ഒഴിവാക്കി മറ്റു മധുര പദാര്‍ഥങ്ങള്‍ കഴിക്കുന്നതു ഏറെ ദോഷം ചെയ്‌തേക്കാം. കലോറിയില്ലാത്ത മധുര പദാര്‍ഥങ്ങള്‍ ഭക്ഷ്യസാധനങ്ങളിലും പാനീയങ്ങളിലും ഐസ്‌ക്രീമുകളിലും മറ്റും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്‌. ഭാരം കുറയ്‌ക്കുന്നതിനും പ്രമേഹം തടയുന്നതിനും ഇതു വളരെ ഉപകരിക്കുമെന്നാണു പരസ്യ പ്രചാരണങ്ങള്‍. എന്നാല്‍ ഈ വാദത്തെ ഗവേഷകനായ എറാന്‍ എലിനാവിന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്‌തുകഴിഞ്ഞു. സംഘം എലികളില്‍ നടത്തിയ പരീക്ഷണ ഫലങ്ങള്‍ വളരെ സങ്കീര്‍ണമെന്നാണു പോഷകാഹാര വിദഗ്‌ധരുടെ അഭിപ്രായം. പരീക്ഷണം വളരെ പ്രാഥമികമാണെന്നും അതിനാല്‍ ഇപ്പോഴത്തെ രീതി മാറ്റേണ്ടതില്ലെന്നും വിദഗ്‌ധര്‍ പറയുന്നു. പഞ്ചസാരയേക്കാള്‍ ആരോഗ്യപ്രദം എന്ന പേരില്‍ കൃത്രിമ മധുര വസ്‌തുക്കളുടെ വില്‌പന ലോകമെമ്പാടും പൊടിപൊടിക്കുന്ന കാഴ്‌ചയാണ്‌ കാണുന്നത്‌. എന്നാല്‍ ഇതേപ്പറ്റിയുള്ള ഇപ്പോഴത്തെ ചിന്താഗതികള്‍ മാറ്റണമെന്നാണ്‌ ഗവേഷകരുടെ നിര്‍ദേശം. പൊണ്ണത്തടിയും പ്രമേഹവും ലോകമെമ്പാടും പകര്‍ച്ചവ്യാധി പോലെയായെന്നും ഇവര്‍ പറയുന്നു.