Breaking News

Trending right now:
Description
 
Sep 19, 2014

ഇന്ത്യന്‍ സ്‌ത്രീകള്‍ സുന്ദരികളാണെന്നു ചൈനീസ്‌ പ്രഥമ വനിത പെങ്‌ ലിയു

image ഇന്ത്യന്‍ സ്‌ത്രീകള്‍ സുന്ദരികളാണെന്നും കഠിനാധ്വാനശീലരും കുടുംബത്തെ ഒരുമിച്ചു കൊണ്ടുപോകുന്നതില്‍ പ്രത്യേക വൈദഗ്‌ധ്യമുള്ളവരുമാണെന്നും ചൈനീസ്‌ പ്രഥമവനിത പെങ്‌ ലിയു വ്യക്തമാക്കി. ഇന്ത്യാ സന്ദര്‍ശനത്തിന്‌ എത്തിയ ചൈനീസ്‌ പ്രസിഡന്റ്‌ ഷി ചിന്‍പിങ്ങിന്റെ പത്‌നി പെങ്‌ ലിയു ന്യുഡല്‍ഹിയിലെ വസന്ത്‌ വിഹാര്‍ ടാഗോര്‍ ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ നടത്തിയ സന്ദര്‍ശനത്തിനിടെയാണ്‌ ഇത്തരമൊരു അഭിപ്രായം പറഞ്ഞത്‌. നല്ലൊരു ഗായികകൂടിയാണ്‌ അവരെന്നു തെളിയിക്കുകയും ചെയ്‌തു. വിശിഷ്ടാതിഥിയോടുള്ള ആദരസൂചകമായി വിദ്യാര്‍ഥിസംഘം ചൈനീസ്‌ നാടോടിപ്പാട്ടു പാടിത്തുടങ്ങിയപ്പോഴായിരുന്നു സദസിനെ കയ്യിലെടുത്തുകൊണ്ടു ചൈനീസ്‌ പ്രഥമ വനിത പെങ്‌ ലിയു അവര്‍ക്കൊപ്പം പാടി തന്റെ കഴിവു തെളിയിച്ചത്‌. ചൈനയിലെ പരമ്പരാഗത ആയോധനകലയായ തായ്‌ ചിയും വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചു. സ്‌കൂളിലെ പതിനൊന്നാംക്ലാസ്‌ വിദ്യാര്‍ഥിനി ആരാധിക ചക്രവര്‍ത്തി വരച്ച ഛായാചിത്രം ലിയുവിന്‌ വിദ്യാര്‍ഥികള്‍ ഉപഹാരമായി സമ്മാനിച്ചു. ചൈനീസ്‌ കഥാപുസ്‌തകങ്ങള്‍ വിദ്യാര്‍ഥികള്‍ക്കു സമ്മാനമായി നല്‍കിയും ബാല്യകാല സ്‌മരണകള്‍ പങ്കുവച്ചും സ്‌കൂളുകളില്‍ യോഗ പഠിപ്പിക്കുന്ന കാര്യം ശ്രദ്ധയില്‍പെടുത്തിയുമായിരുന്നു 51 കാരിയായ ചൈനീസ്‌ സുന്ദരിയുടെ മടക്കം. വിദ്യാര്‍ഥികളുടെ മനസിനെ ഇവര്‍ കീഴടക്കുകയും ചെയ്‌തു.