Breaking News

Trending right now:
Description
 
Nov 24, 2012

ടൈറ്റന്‍ ഐ പ്ലസ്‌ ഫ്രെയിമുകള്‍ക്കും സണ്‍ഗ്ലാസുകള്‍ക്കും 40 ശതമാനം വരെ ഡിസ്‌ക്കൗണ്ട്‌

image കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഐവെയര്‍ റീട്ടെയ്‌ല്‍ ശൃംഖലയായ ടൈറ്റന്‍ ഐ പ്ലസ്‌ ഫ്രെയിമുകള്‍ക്കും സണ്‍ഗ്ലാസ്‌ ശേഖരത്തിനും 40 ശതമാനം വരെ ഡിസ്‌ക്കൗണ്ട്‌ പ്രഖ്യാപിച്ചു. കൊച്ചിയിലെ എല്ലാ ടൈറ്റന്‍ ഐ പ്ലസ്‌ സ്റ്റോറുകളിലും നവംബര്‍ 20 മുതല്‍ ഈ ഡിസ്‌ക്കൗണ്ട്‌ സ്വന്തമാക്കാം. എല്ലാ നിരയിലുള്ള ഫ്രെയിമുകള്‍ക്കും ഇന്‍-ഹൗസ്‌ ബ്രാന്‍ഡുകളായ ടൈറ്റന്‍, ഐ പ്ലസ്‌, ഡാഷ്‌, കബാന സണ്‍ഗ്ലാസുകള്‍ക്കുമാണ്‌ ഡിസ്‌ക്കൗണ്ട്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌. ടൈറ്റന്‍ ലെന്‍സുകള്‍ക്ക്‌ പത്തുശതമാനം ഡിസ്‌ക്കൗണ്ട്‌ ലഭ്യമാണ്‌. എല്ലാ കോണ്ടാക്ട്‌ ലെന്‍സുകള്‍ക്കും 20 ശതമാനം ഡിസ്‌ക്കൗണ്ട്‌ ലഭിക്കും. രാജ്യമെങ്ങുമുള്ള സ്‌റ്റോറുകളില്‍ 500 ഉത്‌പന്നങ്ങളാണ്‌ ഡിസ്‌ക്കൗണ്ടില്‍ വാങ്ങാനാകുന്നത്‌. 

ദീപാവലി അവസാനിച്ചെങ്കിലും ആഘോഷങ്ങള്‍ അവസാനിക്കുന്നില്ലെന്നും ടൈറ്റന്‍ ഐ പ്ലസ്‌ സ്റ്റോറുകളില്‍നിന്ന്‌ ഏറ്റവും വലിയ ഡിസ്‌ക്കൗണ്ട്‌ സ്വന്തമാക്കാനുള്ള അവസരമാണിതെന്നും ടൈറ്റന്‍ ഇന്‍ഡസ്‌ട്രീസ്‌ ലിമിറ്റഡ്‌ ഐവെയര്‍ ഡിവിഷന്‍ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ രവി കാന്ത്‌ പറഞ്ഞു. വിപുലമായ ശേഖരത്തില്‍നിന്ന്‌ ആകര്‍ഷകമായ വിലയില്‍ തെരഞ്ഞെടുക്കാനുള്ള അവസരം എല്ലാ ഉപയോക്താക്കളെയും സന്തോഷിപ്പിക്കും. കണ്ണട ധരിക്കേണ്ടാത്തവര്‍ക്കു പോലും സണ്‍ഗ്ലാസ്‌ ഓഫറുകള്‍ സ്വന്തമാക്കാന്‍ അവസരം ലഭിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 


ഐ വെയര്‍ രംഗത്തെ മുന്‍നിരക്കാര്‍ എന്ന നിലയില്‍ ശരിയായ കാഴ്‌ച വേണ്ടതിനെക്കുറിച്ച്‌ ടൈറ്റന്‍ ഐ പ്ലസ്‌ ബോധവത്‌കരണം നടത്തുന്നുണ്ട്‌. ഇതിനായി സൗജന്യമായി ഓണ്‍ലൈന്‍ വിഷന്‍ കറക്ഷന്‍ ടെസ്‌റ്റ്‌ ചെയ്യാനാകും. കാഴ്‌ചയുടെ പ്രശ്‌നങ്ങള്‍ തിരിച്ചറിയാന്‍ ഇത്‌ സഹായിക്കും. ഓണ്‍ലൈന്‍ ടെസ്‌റ്റില്‍ പങ്കെടുക്കുന്നതിനായി ടൈറ്റന്‍ ഐ പ്ലസിന്റെ വെബ്‌സൈറ്റ്‌ www.titaneyeplus.com സന്ദര്‍ശിക്കുക.