Breaking News

Trending right now:
Description
 
Sep 18, 2014

ആടു ജീവിതം വെള്ളിത്തിരയിലേക്ക്‌

image

ബെന്യാമിന്റെ ആടുജീവിതത്തിന്‌ ഇനി ദൃശ്യചാരുത. ദുരിതങ്ങളുടെ നീര്‍ക്കയത്തില്‍ മുങ്ങിത്താഴുന്ന ആട്ടിടയനായി മാറിയ ആടുജീവിതം കഥ ബ്ലെസി വെള്ളിത്തിരയില്‍ എത്തിക്കുന്നു.
പ്രഥിരാജ്‌, വിക്രം, മോഹന്‍ലാല്‍ തുടങ്ങിയ പലരുടെയും പേരുകളാണ്‌ ഈ സിനിമയുമായി ഉയര്‍ന്നു കേള്‍ക്കുന്നത്‌. 
ഈ പ്രൊജക്ടുമായി മുന്നോട്ടു പോകുകയാണെന്നു ബ്ലെസി വ്യക്തമാക്കി. 
ഗള്‍ഫില്‍ ചതിക്കുഴിയില്‍ പെട്ടു ആടുമേയ്‌ക്കല്‍ ജോലിക്കെത്തിയ ഒരു യുവാവിന്റെ മാനസിക സംഘര്‍ഷങ്ങളുടെയും രക്ഷപ്പെടലിന്റെയും കഥയാണ്‌ ആടു ജീവിതം. ബെന്യാമിനാണ്‌ കഥാകാരന്‍.