Breaking News

Trending right now:
Description
 
Sep 18, 2014

ഓള്‍ ഓസ്‌ട്രേലിയ ഡിസയര്‍ കപ്പ്‌ സെവന്‍സ്‌ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഗോള്‍ഡ്‌ കോസ്‌റ്റ്‌ സ്‌റ്റോംസ്‌ വിജയികള്‍

Bibin Paul
image കാന്റര്‍ബറി സ്‌പോര്‍ട്ടിംഗ്‌ ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്‌റ്റ്‌ 31 ന്‌ നടത്തിയ ഓള്‍ ഓസ്‌ട്രേലിയ ഡിസയര്‍ കപ്പ്‌ സെവന്‍സ്‌ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ 16 ടീമുകള്‍ പങ്കെടുത്തു. മേളയുടെ ഉദ്‌ഘാടനം മുന്‍ ന്യൂ സൗത്ത്‌ വെയില്‍സ്‌ പ്രീമിയര്‍ മോറിസ്‌ എമ്മ ഉദ്‌ഘാടനം ചെയ്‌തു. കാന്റര്‍ബറി സ്‌പോര്‍ട്ടിംഗ്‌ ക്ലബ്‌ പ്രസിഡന്റ്‌ കിരണ്‍ ജയിംസ്‌ നന്ദി പറഞ്ഞു.

സിഡ്‌നിയിലെ ഹോംബുഷ്‌ ബ്രസിംഗടണ്‍ പാര്‍ക്കില്‍വച്ച്‌ നടന്ന മേളയില്‍ 400 പേരോളം കാണികളായെത്തിയിരുന്നു. സെമിയില്‍ കാന്റര്‍ബറി സ്‌പോര്‍ട്ടിംഗ്‌ ക്ലബിനെ തോല്‍പ്പിച്ച്‌ ഗോള്‍ഡ്‌ കോസ്‌റ്റ്‌ സ്‌റ്റോംസും സിഡ്‌നി ഷൂട്ടേഴ്‌സിനെ പരാജയപ്പെടുത്തി മാര്‍ത്തഡോക്‌സ്‌ എഫ്‌ സിയും ഫൈനലിലെത്തി. എക്‌സ്‌ട്രാ ടൈമിലേയ്‌്‌ക്കെത്തിയ ആവേശകരമായ ഫൈനലില്‍ ഗോള്‍ഡ്‌ കോസ്‌റ്റ്‌ സ്‌റ്റോംസ്‌്‌ മാര്‍ത്തഡോക്‌സ്‌ എഫ്‌സിയെ ഒരുഗോളിനു തോല്‍പ്പിച്ച്‌ ചാമ്പന്‍മാരായി.

വിജയികള്‍ക്കുള്ള ഡിസയര്‍ കപ്പ്‌ ട്രോഫി സിഡ്‌നി മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ ബാബു വര്‍ഗീസ്‌ നല്‍കി. സിഡ്‌നിയിലെ മറ്റു മലയാളി സംഘടനകളും സ്‌പോണ്‍സര്‍മാരും സമാപന ചടങ്ങുകളില്‍ പങ്കെടുത്തു. കാന്റര്‍ബറി സ്‌പോര്‍ട്ടിംഗ്‌ ക്ലബ്‌ സെക്രട്ടറി പ്രശാന്ത്‌ ജോര്‍ജ്‌ നന്ദി പറഞ്ഞു.