Breaking News

Trending right now:
Description
 
Nov 23, 2012

നടിയുടെ പ്രസവരംഗം പകര്‍ത്തല്‍: എറണാകുളം കോടതിയില്‍ ഹര്‍ജി

image കൊച്ചി: നടി ശ്വേതാ മേനോന്റെ പ്രസവരംഗങ്ങള്‍ കാമറയില്‍ പകര്‍ത്തിയ നടപടിക്കെതിരെ എറണാകുളം സിജെഎം കോടതിയില്‍ ഹര്‍ജി. ഏലൂര്‍ സ്വദേശി എ.എ.പൗലോസാണു ഹര്‍ജിക്കാരന്‍. ശ്വേതാമേനോന്‍, സംവിധായകന്‍ ബ്ലെസി എന്നിവരടക്കം അഞ്ചുപേരെ എതിര്‍കക്ഷികളാക്കിയാണു ഹര്‍ജി നല്‌കിയിട്ടുള്ളത്‌. ഹര്‍ജിക്കാരന്റെ മൊഴി രേഖപ്പെടുത്താനായി സിജെഎം ഇ.സി. ഹരിഗോവിന്ദന്‍ കേസ്‌ അടുത്ത മാസം അഞ്ചിലേക്കു മാറ്റി. അതേസമയം നടിയുടെ പ്രസവരംഗം ചിത്രീകരിച്ച ബ്ലെസിയുടെ സിനിമ ബഹിഷ്‌കരിക്കുമെന്ന്‌ ഫിലിം എക്‌സിബിറ്റേഴ്‌സ്‌ ഫെഡറേഷന്റെ ഭീഷണിമുഴക്കി. ബ്ലെസിയുടെ കളിമണ്ണ്‌ എന്ന സിനിമയില്‍ പ്രസവ രംഗം ഉണ്ടെങ്കില്‍ തിയറ്ററുകളില്‍ കളിക്കാന്‍ അനുവദിക്കില്ലെന്ന്‌ ഫെഡറേഷന്‍ പ്രസിഡന്റ്‌ ലിബര്‍ട്ടി ബഷീര്‍ വ്യക്തമാക്കി. ബ്ലെസിയും ശ്വേതയും കച്ചവടക്കണ്ണോടെയാണ്‌ ഇത്തരം കാര്യങ്ങളെ സമീപിക്കുന്നത്‌. ഇത്‌ കലയുടെ ദുര്‍വ്യാഖ്യാനമാണ്‌. അത്‌ അംഗീകരിക്കാന്‍ കഴിയില്ല. സ്‌ത്രീ സമൂഹത്തെയാകെ അപമാനിക്കുന്ന രംഗമായിരിക്കും ഇതെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. സ്‌ത്രീത്വത്തെ ചോദ്യം ചെയ്യാനുള്ള ശ്രമമാണ്‌ ഇത്‌. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കും മറ്റും പഠിക്കാനായി ഇത്തരം കാര്യങ്ങള്‍ ചിത്രീകരിക്കാറുണ്ട്‌. എന്നാല്‍ പൊതുസമൂഹത്തിന്‌ കാണാനായി ചിത്രീകരിച്ചു എന്നതു തന്നെ കുറ്റകരമായി കാണേണ്ടതാണ്‌-ബഷീര്‍ പറഞ്ഞു.