Breaking News

Trending right now:
Description
 
Sep 18, 2014

മേം ഹൂണ്‍ രജനീകാന്തിന്റെ റിലീസിംഗ്‌ തടയണമെന്ന ആവശ്യവുമായി രജനീകാന്ത്‌ കോടതിയില്‍

image മേം ഹൂണ്‍ രജനീകാന്തിന്റെ റിലീസിംഗ്‌ തടയണമെന്ന്‌ ആവശ്യപ്പെട്ട്‌ രജനീകാന്ത്‌ മദ്രാസ്‌ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. തന്റെ ആരാധകരെ വേദനിപ്പിക്കുന്ന പല പരാമര്‍ശങ്ങളും സിനിമയില്‍ ഉണ്ടെന്നാണ്‌ രജനീകാന്ത്‌ ഹര്‍ജിയില്‍ പറയുന്നത്‌. ചിത്രത്തിലെ നായക കഥാപാത്രത്തിനാണ്‌ രജനീകാന്തിന്റ പേര്‌ ഇട്ടിരിക്കുന്നത്‌. സിബിഐ ഉദ്യോഗസ്ഥനായും ഒരു വാടക കൊലയാളിയുമായും ഈ കഥാപാത്രം ചിത്രത്തില്‍ അഭിനയിക്കുന്നു. ഇത്‌ ഏറെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്നാണ്‌ രജനീകാന്തിന്റെ വാദം. അഭിഭാഷകന്‍ മുഖേന രജനീകാന്ത്‌ കോടതിയില്‍ നല്‍കിയി ഹര്‍ജിയിലെ പ്രധാന ഭാഗം ഇങ്ങനെയാണ്‌. ഏറെ നാള്‍ സിനിമയില്‍ അഭിനയിച്ച രജനീകാന്ത്‌ തന്റെ സിനിമകളിലെ കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനസില്‍ ഇടം നേടിയ വ്യക്തിയാണ്‌. ഇന്ത്യയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും രജനീകാന്തിന്‌ ആരാധകര്‍ ഉണ്ട്‌. അതിനാല്‍ അദ്ദേഹത്തിന്റെ പേരില്‍ ഒരു സിനിമ പുറത്ത്‌ ഇറങ്ങുന്നത്‌ അദ്ദേഹത്തിന്റെ ആരാധകരെ വേദനിപ്പിക്കും. വിശേഷിച്ച്‌ അദ്ദേഹത്തിന്റെ പേരില്‍ അഭിനയിക്കുന്ന കഥാപാത്രം ഒരു ദുഷ്‌ടത നിറഞ്ഞ വേഷത്തില്‍ അഭിനയിക്കുമ്പോള്‍. ഫൈസല്‍ സെയ്‌ഫാണ്‌ ചിത്രം സംവിധാനം ചെയ്‌തത്‌. അദിത്യാ മേനോനാണ്‌ രജനികാന്ത്‌ എന്ന പ്രധാന വേഷത്തില്‍ ചിത്രത്തില്‍ എത്തുന്നത്‌.