Breaking News

Trending right now:
Description
 
Sep 18, 2014

ലളിത കുമാരമംഗലം ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ

image ബിജെപി ദേശീയ വക്താവ്‌ ലളിത കുമാരമംഗലത്തെ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷനായി നിയമിച്ചു. ഇക്കാര്യത്തില്‍ വനിതാ ശിശുവികസന മന്ത്രാലയവും നിയമമന്ത്രാലയും തമ്മില്‍ അഭിപ്രായ ഭിന്നത നിലനിന്നിരുന്നു. ഇതിനിടെയാണ്‌ പുതിയ നിയമനത്തിന്‌ സര്‍ക്കാര്‍ അനുമതി നല്‍കിയത്‌. അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി മോഹന്‍ കുമാരമംഗലത്തിന്റെ മകളാണ്‌ ലളിത കുമാരമംഗലം. കമ്മിഷന്‍ അധ്യക്ഷസ്ഥാനത്തു രാഷ്ട്രീയ നിയമനം പാടില്ലെന്ന വനിതാ ശിശു വികസന വകുപ്പുമന്ത്രി മേനകാ ഗാന്ധിയുടെ നിലപാടിനു വിരുദ്ധമായാണു നിയമനം. വനിതാ കമ്മീഷനു കൂടുതല്‍ അധികാരങ്ങള്‍ നല്‍കാനും അധ്യക്ഷനായി ജഡ്‌ജിയെ നിയമിക്കാനുമുള്ള വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ നിര്‍ദേശത്തിനു നിയമന്ത്രാലയം ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ല.