Breaking News

Trending right now:
Description
 
Sep 17, 2014

കാവ്യയുടെ വിവാഹ വാര്‍ത്തയുടെ പേരില്‍ അറസ്റ്റിലായത്‌ നിരപരാധിയെന്നു പോലീസ്‌

image

കാവ്യയുടെ വ്യാജ വിവാഹ വാര്‍ത്ത പ്രസിദ്ധീകരിച്ച സോഷ്യല്‍ നെറ്റ്‌ വര്‍ക്കിംങ്‌ സൈറ്റു ഉടമയെന്ന പേരില്‍ അറസ്റ്റു ചെയ്‌തത്‌ നിരപരാധിയെ. അറസ്റ്റിലായ സ്റ്റീഫന്‍ ജയിലിന്‌ പുറത്തു വന്നു മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു. മനുഷ്യാവകാശ കമ്മീഷന്‍ പരാതി ഫയലില്‍ സ്വീകരിച്ചു നിഷ്‌പക്ഷ അന്വേഷണം നടത്താന്‍ കൊച്ചി ഐ ജിക്ക്‌ നിര്‍ദ്ദേശം നല്‌കി.
ആലപ്പുഴ സ്വദേശിയുടെ ഫോറംസ്‌ ഡോട്ട്‌ബിസാറ്റ്‌ എന്ന സോഷ്യല്‍ സൈറ്റിലാണ്‌ വാര്‍ത്ത വന്നത്‌. ഈ വാര്‍ത്ത അപ്ലോഡ്‌ ചെയ്‌തയാള്‍ ഗുരുതരമായ രോഗം ബാധിച്ചു വീല്‍ ചെയറിലാണ്‌ ജീവിക്കുന്നത്‌.
പോലീസ്‌ ഇയാളുടെ ഓഫീസില്‍ എത്തിയതറിഞ്ഞ്‌ വിവരം അന്വേഷിക്കാന്‍ എത്തിയതറിഞ്ഞ്‌ സൈറ്റു ഉടമയുടെ സഹോദരി ഭര്‍ത്താവായ വെണ്ണല സ്വദേശി പി എ സ്‌്‌റ്റീഫന്‍ ഓഫീസില്‍ എത്തുകയായിരുന്നു.

എന്നാല്‍ പോലീസ്‌ ഇയാള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. ഇയാളുടെ പടം സഹിതം വാര്‍ത്ത വന്നതോടെ സ്‌റ്റീഫന്റെ കുടുംബത്തിന്‌ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണെന്നു കാണിച്ചു സ്‌റ്റീഫന്റെ ഭാര്യ മനുഷ്യാവകാശ കമ്മീഷനു പരാതി നല്‌കുകയായിരുന്നു.

അതിനിടയില്‍ വിവരാവകാശ പ്രകാരമുള്ള
തനിക്കെതിരെയുള്ള പരാതി എന്തെന്ന ചോദ്യത്തിന്‌ നിരപരാധിയെന്നു പോലീസ്‌ മറുപടി നല്‌കുകയും ചെയ്‌തു.
ഇയാളുടെ ഭാര്യ സഹോദരന്‍ നടത്തുന്ന സൈറ്റില്‍ വന്ന വാര്‍ത്തക്ക്‌ താനങ്ങെനെ ഉത്തരവാദിയാകുമെന്ന ചോദ്യമാണ്‌ സ്‌റ്റീഫന്‍ ഉന്നയിക്കുന്നത്‌.
ഉന്നതര്‍ പരാതി നല്‌കിയാല്‍ തെളിവു ശേഖരിക്കാതെ അറസ്റ്റു ചെയ്യുന്ന രീതി അവസാനിപ്പിക്കണമെന്നു മനുഷ്യാവകാശ കമ്മീഷന്‍ ജസ്റ്റീസ്‌ കെ ബി കോശി നിര്‍ദേശം നല്‌കി.