Breaking News

Trending right now:
Description
 
Sep 17, 2014

ക്ഷേത്ര ദര്‍ശനത്തിനെത്തിയ നടി റോജയ്‌ക്കു കുത്തേറ്റു

image ആന്ധ്രയിലെ ചിറ്റൂര്‍ ജില്ലയിലെ നഗരിയില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ വൈഎസ്‌ആര്‍ കോണ്‍ഗ്രസ്‌ എംഎല്‍എ കൂടിയായ നടി റോജയ്‌ക്കു കുത്തേറ്റു. കഴിഞ്ഞ തിങ്കളാഴ്‌ച ഗംഗാമ്മ ജതാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു റോജ. ഒരാഴ്‌ച നീണ്ടു നില്‍ക്കുന്ന ഉത്സവമാണിത്‌. ഘോഷയാത്രയില്‍ പങ്കെടുക്കുമ്പോള്‍ തിരക്കിനിടെ ആരോ ആക്രമിക്കുകയായിരുന്നു. അഞ്ഞൂറോളം സ്‌ത്രീകളായിരുന്നു ഘോഷയാത്രയിലുണ്ടായിരുന്നത്‌. ക്ഷേത്രത്തില്‍ ആരതി ഉഴിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ്‌ കുത്തില്‍ കലാശിച്ചതെന്നു പറയുന്നു. തര്‍ക്കത്തിനിടെ ആരതിപാത്രം റോജയുടെ കൈയില്‍നിന്ന്‌ തട്ടിത്തെറിപ്പിക്കുകയും ചെയ്‌തു. പിടിവലിക്കിടെയാണ്‌ റോജയുടെ കൈയില്‍ കുത്തേറ്റത്‌. സംഭവത്തില്‍ പ്രതിഷേധിച്ച്‌ റോജയും അനുയായികളും ക്ഷേത്രത്തിനു മുമ്പില്‍ ധര്‍ണനടത്തി. പിന്നീട്‌ ആരതി ഉഴിയുന്നതിനുള്ള അവസരം റോജയക്കു ലഭിച്ചു. റോജ ചികിത്സയിലാണ്‌. കത്തിയോ ബ്ലേഡോ ഉപയോഗച്ചുള്ള ആക്രമണമാണെന്നു കരുതുന്നു. റോജയ്‌ക്കെതിരെയുള്ള ആക്രമണം മുന്‍കൂട്ടി തയാറാക്കിയതാണെന്നു സംശയിക്കുന്നതായി ഭര്‍ത്താവും സംവിധായകനുമായ ആര്‍.കെ.ശെല്‍വമണി പറഞ്ഞു.