Breaking News

Trending right now:
Description
 
Sep 16, 2014

പൗരോഹിത്യം സ്വീകരിച്ചു

image ആലപ്പുഴ: തെക്കേത്തലയ്ക്കല്‍ കരിക്കംപള്ളില്‍ ഡീക്കന്‍ ജോസഫ് (ജിനു) പൗരോഹിത്യം സ്വീകരിക്കുകയും പ്രഥമ ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തു.

നാഗര്‍കോവില്‍ സെന്റ് അല്‍ഫോന്‍സ ദൈവാലയത്തില്‍ നടന്ന പൗരോഹിത്യ സ്വീകരണത്തിലും തുടര്‍ന്നു പച്ച-ചെക്കിടിക്കാട് ലൂര്‍ദ് മാതാ ദൈവാലയത്തില്‍ നടന്ന പ്രഥമ ദിവ്യബലിയിലും തക്കല ബിഷപ് മാര്‍ ജോര്‍ജ് രാജേന്ദ്രന്‍ മുഖ്യകാര്‍മ്മികനായിരുന്നു.

തെക്കേത്തലയ്ക്കല്‍ കരിക്കംപള്ളില്‍ ചാക്കോച്ചന്റെയും ചെത്തിപ്പുഴ കൂനന്താനം പായിക്കാട്ട് റോസമ്മയുടെയും മകനാണ് ഡീക്കന്‍ ജോസഫ് (ജിനു). ഫാ. തോമസ് തെക്കേത്തലയ്ക്കല്‍ എസ്.ജെ. (ജാര്‍ക്കണ്ഡ്) പിതൃസഹോദരനാണ്.