
വര്‍ഷാന്ത്യത്തോടെ ഖത്തറിലേക്കു തൊഴില്വീസയിലെത്തുന്നവര് ഒരുകാര്യം
നിര്‍ബന്ധമായും അറിഞ്ഞിരിക്കണം. നാട്ടില്‍ത്തന്നെ വൈദ്യപരിശോധന നടത്തി
ഹെപ്പറ്റൈറ്റിസ് ഇല്ലെന്നു വ്യക്തമാക്കുന്നവര്ക്കു മാത്രമേ ഇനി തൊഴില്‍വീസ
അനുവദിക്കുകയുള്ളൂ. സ്വദേശത്തു വൈദ്യപരിശോധന കര്‍ശനമാക്കാന്‍ ഖത്തര്‍ അധികൃതര്‍
നീക്കം ശക്തമാക്കിയിട്ടുണ്ട്. മെഡിക്കല്‍ ടെസ്റ്റ് നേരത്തെ ഉണ്ടായിരുന്നെങ്കിലും
ഹെപ്പറ്റൈറ്റിസ് പരിശോധന നിര്‍ബന്ധമാക്കിയിരുന്നില്ല. ഇനി, ഖത്തറിലെത്തിയശേഷം
നടത്തുന്ന ആരോഗ്യ പരിശോധയിലും ഹെപ്പറ്റൈറ്റിസ് ബി, സി ടെസ്റ്റുകള്‍
നിര്‍ബന്ധമാക്കാനാണ് ബന്ധപ്പെട്ടവര്‍ തീരുമാനമെടുത്തിരിക്കുന്നത്.