Breaking News

Trending right now:
Description
 
Sep 15, 2014

ഇനി ഗര്‍ഭനിരോധന മരുന്ന്‌ പുരുഷന്മാര്‍ക്കും

image

സ്‌ത്രീകളെ മാത്രം ഗര്‍ഭനിരോധന ഗുളിക കഴിപ്പിച്ചിരുന്ന കാലം ഇല്ലാതാകുന്നു. പുരുഷന്മാര്‍ക്കുള്ള ഗര്‍ഭനിരോധന മരുന്ന്‌ വിപണയില്‍ താമസിക്കാതെ എത്തുന്നു. എന്നാല്‍ ഇത്‌ കഴിക്കാനുള്ള മരുന്നല്ല, പകരം കുത്തിവയ്‌ക്കുകയാണത്രേ. 
പുരുഷ വന്ധ്യകരണ ശത്രക്രീയയുടെ അതേ പ്രക്രിയ തന്നെയാണ്‌ ഈ ഇന്‍ജക്ഷന്‍ മരുന്നും ചെയ്യുക. 
ഈ കുത്തിവയ്‌പ്പില്‍ അടങ്ങിയിരിക്കുന്ന വാസല്‍ ജെല്‍ എന്ന മരുന്ന്‌ പുരുഷ ബീജങ്ങളുടെ പ്രയാണത്തെ തടയുന്നു. പക്ഷേ വന്ധ്യകരണം പോലെ ഇത്‌ പൂര്‍ണമായി നിരോധനമല്ല. താല്‍ക്കാലിക പ്രവര്‍ത്തനം മാത്രമാണ്‌. അമേരിക്കയിലെ പാര്‍സെമം ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ്‌ ഗവേഷണങ്ങള്‍ നടക്കുന്നത്‌.
കുരങ്ങുകളിലും മുയലുകളിലും മരുന്ന്‌ വിജയകരമായി പരീക്ഷിച്ചതായി ഗവേഷകര്‍ പറഞ്ഞു. അടുത്ത വര്‍ഷം മരുന്ന്‌ മനുഷ്യരിലും പരീക്ഷിക്കാനാകുമെന്നാണ്‌ കണക്കുക്കൂട്ടല്‍.