Breaking News

Trending right now:
Description
 
Sep 15, 2014

ക്ഷമിക്കണം ആരോടും മത്സരിക്കാന്‍ എനിക്ക്‌ താല്‌പര്യമില്ല; സാമൂഹിക പ്രസക്തിയുള്ള വിഷയവുമായി കാവ്യ

image
അഭ്യൂഹങ്ങള്‍ക്ക്‌ വിട നല്‌കി കൊണ്ടു ഒരു വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷം കാവ്യ മടങ്ങിയെത്തുന്നു. സാമൂഹിക പ്രസക്തിയുള്ള വിഷയവുമായി വെള്ളിത്തിരയില്‍ സജീവമാകുവാനുള്ള ഒരുക്കത്തിലാണ്‌ കാവ്യ. കഴിഞ്ഞ ഒരു വര്‍ഷമായി ഓസ്‌ട്രേലിയ അടക്കമുള്ള രാജ്യങ്ങളിലൂടെ സഞ്ചാരത്തിലായിരുന്നു കാവ്യ. 
മ|ഞ്‌ജു വാര്യര്‍ സിനിമയില്‍ സജീവമാകുകയും കാവ്യ സിനിമയില്‍ നിന്ന്‌ മാറി നില്‍ക്കുകയും ചെയ്‌തത്‌ ഏറെ ഗോസിപ്പുകള്‍ക്ക്‌ വഴി തെളിച്ചിരുന്നു.


അടച്ചു പൂട്ടലിന്റെ വക്കിലെത്തിയ ഒരുവിദ്യാലയത്തിന്റെ കഥയുമായാണ്‌ കാവ്യ മടങ്ങി വരുന്നത്‌. മഞ്ചു വാര്യരെ പരോക്ഷമായി ഉദ്ദേശിച്ച്‌ ആരോടും മത്സരിക്കാന്‍ എനിക്ക്‌ താല്‌പര്യമില്ലെന്നു കാവ്യ പറഞ്ഞു. സിനിമയില്‍ നിന്ന്‌ മാറി നിന്നാലും തനിക്ക്‌ ലഭിക്കാനുള്ള അവസരങ്ങള്‍ തനിക്ക്‌ ലഭിക്കുക തന്നെ ചെയ്യുമെന്ന്‌ കാവ്യ കൂട്ടിച്ചേര്‍ത്തു.
നവാഗതനായ സുനീഷ്‌ ബാബുവാണ്‌ സംവിധാനം.