Breaking News

Trending right now:
Description
 
Sep 15, 2014

പാര്‍ക്ക്‌ സ്‌ട്രീറ്റ്‌ ബലാത്സംഗക്കേസിലെ ഇരയായ സ്‌ത്രീക്ക്‌ റെസ്റ്റോറന്റില്‍ പ്രവേശനം നിഷേധിച്ചു

image


കൊല്‍ക്കത്ത: കുപ്രസിദ്ധ പാര്‍ക്ക്‌ സ്‌ട്രീറ്റ്‌ ബലാത്സംഗക്കേസിലെ ഇരയായ സ്‌ത്രീക്ക്‌ റെസ്റ്റോറന്റില്‍ പ്രവേശനം നിഷേധിച്ചുവെന്നു ആരോപണം. 2011യില്‍ കൊല്‍ക്കത്തയിലെ പാര്‍ക്ക്‌ സ്‌ട്രീറ്റില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ വെച്ച്‌ തോക്കു ചൂണ്ടി ബലാത്സംഗം ചെയ്‌തുവെന്നും അതിനു ശേഷം യുവതിയെ പുറത്തേക്ക്‌ എറിഞ്ഞുവെന്നുമെന്ന കേസിലെ ഇരയായ യുവതി ഹോട്ടലില്‍ പ്രതിശ്രുധ വരനുമായി എത്തിയപ്പോഴാണ്‌ സംഭവം ഉണ്ടായത്‌. റെസ്‌റ്റോറന്റ്‌ മാനേജരും കാവല്‍ക്കാരനും ജന മധ്യത്തില്‍ വച്ചു അധിക്ഷേപിക്കുകയും പാര്‍ക്ക്‌സ്‌ട്രീറ്റ്‌ ബലാത്സംഗക്കേസിലെ ഇരയാണെന്നു വെളിപ്പെടുത്തുകയും ചെയ്‌തുവെന്നാണ്‌ ആരോപണം. 
ആളുകള്‍ക്കിടയില്‍ താന്‍ അവഹേളിതയായെന്നും തന്നെ സഹായിക്കാന്‍ ആരും തന്നെയുണ്ടായില്ലെന്നും യുവതി പറഞ്ഞു. അതേസമയം യുവതിയുടെ ആരോപണം റെസ്റ്റോറന്റ്‌ അധികൃതര്‍ നിഷേധിച്ചു.