Breaking News

Trending right now:
Description
 
Sep 15, 2014

ഫ്രാങ്ക്‌സ്റ്റണ്‍ മലയാളികളുടെ ഓണാഘോഷം സെപ്‌റ്റംബര്‍ 20- ന്‌

image മെല്‍ബണ്‍: ഫ്രാങ്ക്‌സ്റ്റണ്‍ മലയാളികള്‍ സെപ്‌റ്റംബര്‍ 20 ശനിയാഴ്‌ച ടവര്‍ഹില്‍ റോഡിലുളള റിക്രിയേഷന്‍ ഹാളില്‍ ഓണം ആഘോഷിക്കുന്നു. ശനിയാഴ്‌ച രാവിലെ 10 മണിക്ക്‌ അത്തപൂക്കളമൊരുക്കി ആഘോഷപരിപാടികള്‍ തുടങ്ങും. തുടര്‍ന്ന്‌ പുരുഷന്മാരുടെയും സ്‌ത്രീകളുടെയും കുട്ടികളുടെയും കായിക മത്സരങ്ങളും പുരുഷന്മാരുടെ വടംവലി മത്സരവും നടക്കും. ഉച്ചക്ക്‌ 12 മുതല്‍ 2.30 വരെ വിഭവ സമൃദ്ധമായ ഓണസദ്യ. തുടര്‍ന്ന്‌ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാമത്സരങ്ങള്‍.