Breaking News

Trending right now:
Description
 
Sep 15, 2014

മെല്‍ബണില്‍ മതബോധന അധ്യാപകര്‍ക്കായി ഏകദിന സെമിനാര്‍ നടത്തി

image മെല്‍ബണ്‍: ക്‌നാനായ കമ്യൂണിറ്റി ഓഫ്‌ വിക്‌ടോറിയായും മെല്‍ബണ്‍ ക്‌നാനായ കാത്തലിക്‌ മിഷനും സംയുക്തമായി മതബോധന അധ്യാപകര്‍ക്കുവേണ്ടി ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു. മെല്‍ബണിലെ ക്ലയിറ്റണ്‍ സെന്റ്‌ പീറ്റേഴ്‌സ്‌ പാരിഷ്‌ ഹാളില്‍ രാവിലെ ഒമ്പതിന്‌ ആരംഭിച്ച സെമിനാറിന്‌ മെല്‍ബണ്‍ ക്‌നാനായ കാത്തലിക്‌ മിഷന്‍ ചാപ്ലെയിന്‍ ഫാ. സ്‌റ്റീഫന്‍ കണ്ടാരപ്പളളി സ്വാഗതം ആശംസിച്ചു. 9.30 മുതല്‍ 12 വരെ നടന്ന ക്ലാസുകള്‍ മെല്‍ബണ്‍ സീറോ മലബാര്‍ രൂപത ബിഷപ്‌ മാര്‍ ബോസ്‌കോ പുത്തൂര്‍ നയിച്ചു. ഉച്ചകഴിഞ്ഞ്‌ സീറോ മലബാര്‍ രൂപതയുടെ കുടുംബ നവീകരണത്തിന്റെ ചുമതലയുളള ഫാ. വര്‍ഗീസ്‌ വാവോലി അധ്യാപകര്‍ക്കായി വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നടത്തി. മതഅധ്യാപകരുടെ കോഓര്‍ഡിനേറ്റര്‍മാരായ ജിജിമോന്‍ കുഴിവേലി ബോസ്‌കോ പുത്തൂര്‍ പിതാവിനും അജി വയലുങ്കല്‍ ഫാ. വര്‍ഗീസ്‌ വാവോലിക്കും കൃതജ്‌ഞത അര്‍പ്പിച്ചു.