Breaking News

Trending right now:
Description
 
Sep 15, 2014

സസ്‌ക്വഹാന മലയാളി അസോസിയേഷന്‍ ഓണം ആഘോഷിച്ചു

image പെല്‍സില്‍വാനിയ: ഹാരിസ്‌ബര്‍ഗിലെ മലയാളി സംഘടനയായ സസ്‌ക്വഹാന മലയാളി അസോസിയേഷന്റെ (SMA) ഈ വര്‍ഷത്തെ ഓണാഘോഷം സെപ്‌റ്റംബര്‍ ആറ്‌ ശനിയാഴ്‌ച ഫസ്റ്റ്‌ ചര്‍ച്ച്‌ ഓഫ്‌ ഗോഡ്‌ കമ്യൂണിറ്റി ഹാളില്‍ നടന്നു. ഹാരിസ്‌ബര്‍ഗിലെ ആദ്യകാല മലയാളികളായ കോര ഏബ്രഹാം, സാറാക്കുട്ടി ഏബ്രഹാം എന്നിവര്‍ ചേര്‍ന്ന്‌ നിലവിളക്ക്‌ തെളിച്ച്‌ ആഘോഷങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു.

എസ്‌എംഎ യുടെ കഴിഞ്ഞ ഒരു വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഭാവി പരിപാടികളെ സംബന്ധിച്ചും പ്രസിഡന്റ്‌ മധു മേനോന്‍ സംസാരിച്ചു. ഓണം എന്നത്‌ ഒരു ആഘോഷത്തെക്കാള്‍ അതിന്റെ അന്തസത്തയാണ്‌ ജീവിതത്തില്‍ ഉള്‍ക്കൊള്ളേണ്ടത്‌ എന്ന്‌ അദ്ദേഹം പറഞ്ഞു. തുടര്‍ന്ന്‌ നടന്ന കലാപരിപാടികള്‍ രണ്ടു മണിക്കൂര്‍ നീണ്ടുനിന്നു. കേരളത്തനിമയാര്‍ന്ന തിരുവാതിരകളി, ചടുലമായ താളവും വേഗതയും സമന്വയിപ്പിച്ച സിനിമാറ്റിക്‌ ഡാന്‍സുകള്‍, രാഗവും ഭാവവും കൈകോര്‍ത്ത പഴയതും പുതിയതുമായ ഗാനങ്ങള്‍ എന്നിവ പരിപാടികള്‍ക്ക്‌ ചാരുതയേകി.

താലപൊലിയുടെയും പഞ്ചവാദ്യത്തിന്റെയും പുലികളിയുടെയും അകമ്പടിയോടെയാണ്‌ മഹാബലി വേദിയിലെത്തിയത്‌. കേരളത്തിന്റെ തനതായ നാടന്‍ രുചികള്‍ തൂശനിലയില്‍ വിളമ്പി എല്ലാവരും ഓണസദ്യ ആസ്വദിച്ചു.

കല ആന്‍ഡ്‌ ത്യാഗരാജന്‍ സുബ്രഹ്മണ്യന്‍, ലൗലി ആന്‍ഡ്‌ മനോജ്‌ ഏബ്രഹാം, സുമ ആന്‍ഡ്‌ വില്‍സണ്‍ മാളിയേക്കല്‍, പ്രസീദ ആന്‍ഡ്‌ ശ്രീകുമാര്‍ പുരുഷോത്തമന്‍ എന്നിവര്‍ ആതിഥേയത്വം വഹിച്ചു. കലാപരിപാടികള്‍ക്ക്‌ രശ്‌മി ഏബ്രാഹം, നീന ജോര്‍ജ്‌, രഞ്‌ജു രഞ്‌ജിഷ്‌ എന്നിവര്‍ നേതൃത്വം നല്‍കി.

എസ്‌എംഎ സെക്രട്ടറി ജെയിംസ്‌ കുഴിപ്പള്ളില്‍ സ്വാഗതവും ട്രഷറര്‍ രാജീവ്‌ വെങ്കിട്ടരാമന്‍ നന്ദിയും പറഞ്ഞു.