Breaking News

Trending right now:
Description
 
Sep 15, 2014

ഞാനൊരു സ്‌ത്രീയാണ്‌, അതിനാല്‍ സ്‌തനങ്ങളുമുണ്ട്‌; നിങ്ങള്‍ക്ക്‌ എന്തെങ്കിലും പ്രശ്‌നമുണ്ടോ?

image ഞാനൊരു സ്‌ത്രീയാണ്‌, അതിനാല്‍ സ്‌തനങ്ങളുമുണ്ട്‌...നിങ്ങള്‍ക്ക്‌ എന്തെങ്കിലും പ്രശ്‌നമുണ്ടോ? ഇങ്ങനെ ചോദിക്കുന്നത്‌ വേറെയാരുമല്ല... ബോളിവുഡ്‌ സുന്ദരി ദീപിക പാദുക്കോണ്‍. പാദുക്കോണിന്റെ ശാന്തവും സുന്ദരവുമായ മുഖമാണ്‌ ഇതുവരെ ആരാധകര്‍ കണ്ടിട്ടുള്ളൂ. പെട്ടെന്ന്‌ ഇങ്ങനെയൊരു പൊട്ടിത്തെറി ആരും വിചാരിച്ചതുമില്ല. പ്രമുഖ ദേശീയ ദിനപത്രമായ ടൈംസ്‌ ഓഫ്‌ ഇന്ത്യ താരത്തിന്റെ ദേഷ്യം ശരിക്കുമറിഞ്ഞത്‌ കഴിഞ്ഞദിവസമാണ്‌. ദീപിക പാദുക്കോണിന്റെ വസ്‌ത്രധാരണത്തെ കളിയാക്കുന്ന തരത്തില്‍ പ്രസിദ്ധീകരിച്ച വീഡിയോയും തലക്കെട്ടുമാണ്‌ താരത്തെ ശരിക്കും ചൊടിപ്പിക്കുകതന്നെ ചെയ്‌തു. ചൊടിപ്പിച്ചത്‌. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ദീപികയുടെ ചെന്നൈ എക്‌സ്‌പ്രസ്‌ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിംഗ്‌ ചടങ്ങിലെ വീഡിയോയാണ്‌ ടൈംസ്‌ ഓഫ്‌ ഇന്ത്യയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്‌. ഇറങ്ങിയ കഴുത്തുള്ള നീളന്‍ ഉടുപ്പാണ്‌ ദീപിക അന്നു ധരിച്ചിരുന്നത്‌. ആ വീഡിയോ വെബ്‌സൈറ്റ്‌ വീണ്ടും പ്രസിദ്ധീകരിക്കുകയായിരുന്നു. ദീപികയുടെ മേനീപ്രദര്‍ശനത്തെ കളിയാക്കി അതിനു തലക്കെട്ടും നല്‌കി. ഇതാണ്‌- ഞാനൊരു സ്‌ത്രീയാണ്‌, അതിനാല്‍ സ്‌തനങ്ങളുമുണ്ട്‌; നിങ്ങള്‍ക്ക്‌ എന്തെങ്കിലും പ്രശ്‌നമുണ്ടോ? എന്നുള്ള പ്രതികരണം ദീപിക പാദുകോണ്‍ നടത്തിയത്‌. ഇതിന്റെ സ്‌ക്രീന്‍ഷോട്ട്‌ അടക്കമാണ്‌ താരം ട്വീറ്റ്‌ ചെയ്യുകയും ചെയ്‌തു. ദീപികയുടെ ട്വീറ്റുകള്‍ വൈറലായിക്കഴിഞ്ഞു. താരത്തിനു പിന്തുണയുമായി ആയിരക്കണക്കിന്‌ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്‌.