Breaking News

Trending right now:
Description
 
Sep 15, 2014

ദുല്‍ക്കര്‍ സല്‍മാനും നിത്യമേനോനും ഒരുമിക്കുന്ന ചിത്രം ബാംഗ്ലൂരില്‍ ആരംഭിച്ചു

image നൂറു ദിവസത്തെ പ്രണയത്തിന്റെ കഥ പറയുന്ന പുതിയ ചിത്രം ബാംഗ്‌ളൂരില്‍ ആരംഭിച്ചു. സംവിധായകന്‍ കമലിന്റെ പുത്രന്‍ ജാനൂസ്‌ അഹമ്മദ്‌ ആണ്‌ ഈ ചിത്രം ഒരുക്കുന്നത്‌. ബാഗ്‌ളൂര്‍ നഗരത്തില്‍ നൂറുദിവസങ്ങള്‍ക്കിടയില്‍ നടക്കുന്ന പ്രണയത്തിന്റെ കഥയാണ്‌ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്‌. ഒരു റൊമാന്റിംക്‌ കോമഡി എന്ന നിലയിലാണ്‌ ചിത്രം ഒരുക്കുന്നത്‌. മെട്രോ നഗരം കഥയ്‌ക്കു പശ്ചാത്തലമായി മാറുന്നു. മമ്മൂട്ടിയുടെ മകന്‍ ദുല്‍ക്കര്‍ സല്‍മാനാണ്‌ ചിത്രത്തിലെ നായകന്‍. ഉസ്‌താദ്‌ ഹോട്ടലിനുശേഷം ദുല്‍ക്കര്‍ സല്‍മാനും നിത്യമേനോനും ഒത്തുചേരുന്ന ചിത്രം എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്‌. വിനീത്‌, അജു വര്‍ഗീസ്‌, ശേഖര്‍ മേനോന്‍, രാഹുല്‍ മാധവ്‌, ഗ്രിഗറി ജേക്കബ്‌, ശ്രുതി ദിലീപ്‌, അഭിരാമി സുരേഷ്‌ തുടങ്ങിയവരാണ്‌ മറ്റുതാരങ്ങള്‍. ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം എന്നിവയും ജാനുസ്‌ അഹമ്മദ്‌ ആണ്‌. ലണ്ടന്‍ സ്‌കൂള്‍ ഓഫ്‌ ഫിലിം മേക്കിങ്ങില്‍ നിന്നും മാസ്റ്റര്‍ ബിരുദം സ്വന്തമാക്കിയതിനുശേഷം സിനിമിയല്‍ പ്രായോഗിക പരിശീലനവും ജാനൂസ്‌ അഹമ്മദ്‌ നേടിയിട്ടുണ്ട്‌. മഴയെത്തും മുമ്പേ, അഴകിയ രാവണന്‍,രാപ്പകല്‍, കറുത്തപക്ഷികള്‍ എന്നീ മമ്മൂട്ടിച്ചിത്രങ്ങള്‍ ഒരുക്കിയത്‌ ജാനൂസ്‌ അഹമ്മിന്റെ പിതാവ്‌ കമല്‍ ആയിരുന്നു. പിതാക്കന്മാരുടെ പാരമ്പര്യം പന്തുടരുന്ന മക്കളുടെ സംരംഭം എന്ന നിലയില്‍ ചിത്രീകരണത്തിനു മുമ്പുതന്നെ വാര്‍ത്താപ്രാധാന്യം ചിത്രം നേടിക്കഴിഞ്ഞു.