Breaking News

Trending right now:
Description
 
Nov 23, 2012

യേശുവിന്റെ ജനനവര്‍ഷം; മാര്‍പാപ്പയ്‌ക്കും സംശയം

image നിലവില്‍ വിശ്വസിക്കുന്നതിനേക്കാള്‍ അനേകവര്‍ഷം മുമ്പാണ്‌ യേശുക്രിസ്‌തുവിന്റെ ജനനമെന്നു മാര്‍പാപ്പ. ഇപ്പോള്‍ പിന്തുടരുന്ന ക്രിസ്‌ത്യന്‍ കലണ്ടര്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ആറാം നൂറ്റാണ്ടിലെ പുരോഹിതനായിരുന്ന ഡയോനീഷ്യസ്‌ എക്‌സിഗൂസാണ്‌ തെറ്റുവരുത്തിയതെന്നു മാര്‍പാപ്പ പറയുന്നു. ജീസസ്‌ ഓഫ്‌ നസ്രേത്ത്‌ ദ ഇന്‍ഫന്‍സി നരേറ്റീവ്‌സ്‌ എന്ന പുസ്‌തകത്തിലാണ്‌ ഈ പരാമര്‍ശം. കലണ്ടര്‍ തയാറാക്കിയ എക്‌സിഗൂസിന്റെ കണക്കുകൂട്ടലുകളിലുണ്ടായ പിഴാണു തെറ്റുണ്ടാകാനും യേശുക്രിസ്‌തുവിന്റെ ജനനസമയം തെറ്റായി കണക്കാക്കപ്പെടാനും കാരണമെന്ന്‌ അദ്ദേഹം പറയുന്നു. ക്രിസ്‌തു ജനിച്ചത്‌ യഥാര്‍ഥത്തില്‍ അതിനും വളരെ വര്‍ഷങ്ങള്‍ മുമ്പാണെന്നാണ്‌ മാര്‍പാപ്പയുടെ അഭിപ്രായം. തെറ്റായ അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ്‌ ക്രിസ്‌ത്യന്‍ കലണ്ടര്‍ തയാറാക്കിയതെന്ന വാദം മുമ്പും ഉയര്‍ന്നിട്ടുണ്ട്‌. ബി.സി. ഏഴിനും ബി.സി രണ്ടിനും ഇടയിലാണ്‌ യേശുക്രിസ്‌തുവിന്റെ ജനനമെന്നാണ്‌ പല ചരിത്രകാരന്മാരും വിശ്വസിക്കുന്നത്‌. ബൈബിളില്‍ യേശുവിന്റെ ജനനസമയം സംബന്ധിച്ച്‌ കൃത്യമായി പരാമര്‍ശിക്കുന്നുമില്ല. ആധുനിക ക്രിസ്‌ത്യന്‍ കലണ്ടര്‍ കണ്ടുപിടിച്ചത്‌ ഡയോനീഷ്യസ്‌ എക്‌സിഗൂസാണെന്നാണു കരുതുന്നത്‌.