Breaking News

Trending right now:
Description
 
Sep 13, 2014

ഗര്‍ഭിണികള്‍ അധികം പാല്‍കുടിച്ചാല്‍ കുഞ്ഞിന്‌ ദോഷം

image ഗര്‍ഭിണികള്‍ പാല്‍ അളവിലും കൂടുതല്‍ കുടിച്ചാല്‍ ഗര്‍ഭസ്ഥശിശുവിന്‌ ദോഷമുണ്ടാകുമെന്ന്‌ പഠനം. ദിവസവും മൂന്നോ അതിലേറെയോ തവണ പാല്‍കുടിക്കുന്ന ഗര്‍ഭിണികളില്‍ ശിശുവിന്‌ ഇരുമ്പിന്റെ അംശം കുറയുന്നതിന്‌ കാരണമാകുന്നുവെന്നാണ്‌ അടുത്തിടെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്‌. പാല്‍ അമിതമായി കുടിക്കുന്നത്‌ മറ്റു ആഹാരങ്ങള്‍ക്കായുള്ള വിശപ്പ്‌ കെടുത്തുകയും ചെയ്യും. അതേസമയം പാലില്‍ കാല്‍സ്യം ആവശ്യത്തിനുണ്ട്‌ താനും. ന്യൂസിലാന്റിലെ യൂണിവേഴ്‌സിറ്റി ഓഫ്‌ ഓക്ക്‌ലാന്‍ഡിലെ ഗവേഷകരാണ്‌ പഠനം നടത്തിയത്‌. തലചോറിന്റെ ആരോഗ്യകരമായ വളര്‍ച്ചയില്‍ ഇരുമ്പ്‌ അവിഭാജ്യഘടകമാണ്‌. ഗര്‍ഭാവസ്ഥയിലുള്ള കുട്ടികളുടെ തലചോറിന്റെ വളര്‍ച്ച അതിവേഗത്തിലായതിനാല്‍ ശരീരത്തിലെ ഇരുമ്പിന്റെ കുറവ്‌ തലചോറിന്റെ പ്രവര്‍ത്തനങ്ങള്‍, സ്വഭാവ രൂപീകരണം, ബുദ്ധിവളര്‍ച്ച തുടങ്ങിയവയെ ബാധിക്കും. ന്യൂസിലന്‍ഡില്‍ ജനിക്കുന്ന ഏഴു ശതമാനം കുട്ടികളിലും ഇരുമ്പിന്റെ കുറവ്‌ കാണുന്നു. ഇത്‌ ഭൂരിപക്ഷവും ഗര്‍ഭകാലത്ത്‌ അമിതമായി പാല്‍ കുടിക്കുന്ന സ്‌ത്രികള്‍ക്ക്‌ ജനിക്കുന്ന കുട്ടികളിലാണെന്നാണ്‌ പഠനം പറയുന്നത്‌. പ്രസവ സമയത്ത്‌ ഇരുമ്പിന്റെ പോരായ്‌മ ഉള്ള സ്‌ത്രികള്‍ തൂക്കം കുറഞ്ഞ്‌ ആരോഗ്യമില്ലാത്ത കുഞ്ഞിന്‌ ജന്മം നല്‍കുന്നു. പിന്നീട്‌ കുട്ടിയ്‌ക്ക്‌ നല്‍കുന്ന മുലപാലിലും ഇരുമ്പിന്റെ അംശം കുറയുന്നതിനാല്‍ ഇത്‌ കുട്ടിയുടെ പിന്നീടുള്ള വളര്‍ച്ചയെയും കാര്യമായി ബാധിക്കുകതന്നെ ചെയ്യും. പ്രസവശേഷം സ്‌ത്രികളുടെയും കുട്ടികളുടെയും ആരോഗ്യത്തെ അഞ്ച്‌ വര്‍ഷത്തിലധികം പ്രതിസന്ധിയിലാക്കാന്‍ ഇത്‌ കാരണമാകുന്നുമുണ്ട്‌. ശരീരത്തിനാവശ്യമായ ഇരുമ്പിന്റെ കുറവ്‌ ലോകവ്യാപകമായി അനുഭവപ്പെടുന്ന ആരോഗ്യപ്രശ്‌നമാണ്‌.