Breaking News

Trending right now:
Description
 
Sep 12, 2014

ബ്രിസ്‌ബയിന്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷം നാളെ

image ബ്രിസ്‌ബയിന്‍ മലയാളി അസോസിയേഷന്റെ (ബിഎംഎ) `പൊന്നോണം 2014' നാളെ (സെപ്‌റ്റംബര്‍ 13) രാവിലെ 9.30-ന്‌ ബ്രാക്കന്‍ റിഡ്‌ജ്‌ സ്‌കൂളില്‍ നടത്തപ്പെടുന്നു.

അത്തപൂക്കളം, വിഭവസമൃദ്ധമായ ഓണസദ്യ, ബിഎംഎയുടെ യുവജനതയുടെ കലാപരിപാടികള്‍ എന്നിവയാണ്‌ പ്രധാന ഓണാഘോഷപരിപാടികള്‍.

ഓഗസ്റ്റ്‌ 30-ന്‌ നടന്ന ബിഎംഎ സ്‌പോര്‍ട്‌സ്‌ ഡേ ബ്രാക്കണ്‍ റിഡ്‌ജ്‌ കൗണ്‍സിലര്‍ അമാന്‍ഡാ കൂപ്പര്‍ ഉദ്‌ഘാടനം ചെയ്‌തു. മാരത്തണ്‍ ദീപശിഖ തെളിച്ചാണ്‌ കായികമത്സരങ്ങള്‍ക്ക്‌ തുടക്കം കുറിച്ചത്‌. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വെവേറെ മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ജോസഫ്‌, ഷാജു ആലുക്ക, തോമസ്‌, റെന്‍സി എന്നിവരെ ബിഎസ്‌എ കമ്മിറ്റി പ്രശംസിച്ചു.

ഓണാഘോഷത്തോടനുബന്ധിച്ച്‌ ബിഎംഎയുടെ വെബ്‌സൈറ്റിന്റെ ഉദ്‌ഘാടനം ക്യൂന്‍സ്‌ ലാന്‍ മിനിസ്റ്റര്‍ ഉദ്‌ഘാടനം ചെയ്യുമെന്ന്‌ പ്രസിഡന്റ്‌ ജോണ്‍ മാത്യു അറിയിച്ചു. കൂടാതെ ആഘോഷ പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്ക്‌ റാഫിള്‍ കൂപ്പണ്‍ നറുക്കെടുപ്പും നടത്തുന്നു. ആഘോഷപരിപാടികള്‍ക്ക്‌ പ്രസിഡന്റ്‌ ജോണ്‍ മാത്യു, സെക്രട്ടറി പോള്‍ സിംഗ്‌ എന്നിവര്‍ നേതൃത്വം നല്‍കും.