Breaking News

Trending right now:
Description
 
Sep 12, 2014

മെല്‍ബണ്‍ മലയാളി ഫെഡറേഷന്‍ ഓണം പ്രൗഢഗംഭീരമായി ആഘോഷിച്ചു

Jose M George
image മെല്‍ബണ്‍ മലയാളി ഫെഡറേഷന്റെ (എംഎംഎഫ്‌) ഈ വര്‍ഷത്തെ ഓണം ഒരു ചരിത്രസംഭവമാക്കി മാറ്റുവാന്‍ ഫെഡറേഷന്‍ പ്രവര്‍ത്തകര്‍ക്ക്‌ കഴിഞ്ഞു.

സ്‌പ്രിംഗ്‌ ഡെയില്‍ ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ്‌ പ്രശസ്‌ത സിനിമാതാരം മനോജ്‌ കെ. ജയന്‍, കോണ്‍സല്‍ ജനറല്‍ മാനിക ജയിന്‍, വിക്‌ടോറിയന്‍ മള്‍ട്ടികള്‍ച്ചറല്‍ കമ്മീഷന്‍ ചിന്‍ടാന്‍, കോളിന്‍ ബ്രൂക്‌ എംപി, വിക്‌ടോറിയന്‍ കാബിനറ്റ്‌ സെക്രട്ടറി ഇന്‍കാ പെലൂച്ച്‌, കേസി സിറ്റി മേയര്‍ ജിയോഫ്‌ ആബട്ട്‌, തോമസ്‌ ജോസഫ്‌ എന്നിവരെ വേദിയിലേയ്‌ക്കാനയിച്ചത്‌.

ഓണത്തെ വരവേല്‍ക്കാന്‍ എംഎംഎഫ്‌ ഭാരവാഹികള്‍ അത്തപൂക്കളമൊരുക്കിയിരുന്നു. തുടര്‍ന്ന്‌ വാശിയേറിയ വടംവലി മത്സരവും മറ്റ്‌ കായിക മത്സരങ്ങളും നടന്നു. ഉച്ചയ്‌ക്ക്‌ വിഭവസമൃദ്ധമായ ഓണസദ്യയില്‍ ആയിരത്തോളം പേര്‍ പങ്കെടുത്തു. എംഎംഎഫ്‌ പ്രസിഡന്റ്‌ ഡോ. ഷാജി വര്‍ഗീസിന്റെ നേതൃത്വത്തില്‍ ഒരു സംഘം ചെറുപ്പക്കാര്‍ സദ്യയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

ഡോ. ഷാജി വര്‍ഗീസിന്റെ നേതൃത്വത്തില്‍ നടന്ന സാംസ്‌കാരിക സമ്മേളനം കോണ്‍സല്‍ ജനറല്‍ മാനിക ജയിന്‍ ഉദ്‌ഘാടനം ചെയ്‌തു. കലാപരിപാടികളുടെ ഉദ്‌ഘാടനം സിനിമാതാരം മനോജ്‌ കെ. ജയന്‍ ഉദ്‌ഘാടനം ചെയ്‌തു.

എംഎംഎഫിലെ കുട്ടികളുടെ ക്ലബിന്റെ കലാപരിപാടികളായ ബാങ്കടയും സിനിമാറ്റിക്‌ ഡാന്‍സും വളരെ ശ്രദ്ധേയമായിരുന്നു. ഇരുപതോളം പേര്‍ നടത്തിയ എച്ച്‌ആര്‍ഡി കോസ്‌മിക്‌സിന്റെ ബാന്‍ഡ്‌, നാട്യ സുധ അക്കാഡമിയുടെ ഡാന്‍സ്‌, നന്ദനാലയയുടെ ഡാന്‍സ്‌, കലാഭവന്‍ ഡാന്‍സ്‌ അക്കാഡമി അവതരിപ്പിച്ച ഡാന്‍സ്‌ എന്നിവ ചടങ്ങിന്റെ മാറ്റു കൂട്ടി.

എംഎംഎഫ്‌ ജോയിന്റ്‌ സെക്രട്ടറി രാജന്‍ വെണ്‍മണി സ്വാഗതവും ഉദയന്‍ വേലായുധന്‍ നന്ദിയും പറഞ്ഞു.

ചില്ലി ബൗള്‍ ഇവന്റ്‌ സ്‌പോണ്‍സര്‍ ചെയ്‌ത ഓണാഘോഷത്തില്‍ വിക്‌ടോറിയന്‍ മള്‍ട്ടികള്‍ച്ചറല്‍ കമ്മീഷന്‍ പ്രധാന പ്രായോജകരായിരുന്നു. പ്ലാറ്റിനം സ്‌പോണ്‍സറായി പ്ലാനറ്റ്‌ ഇന്‍ഷ്വറന്‍സ്‌, വി. കെയര്‍ ഡെന്റല്‍, എസ്‌.ജെ ബില്‍ഡേഴ്‌സ്‌, രമോണ്‍ കണ്‍സള്‍ട്ടിംഗ്‌ ആന്‍ഡ്‌ ഫിനാന്‍ഷ്യല്‍ സര്‍വീസ്‌, വേണാട്‌ കാറ്ററിംഗ്‌, പി.ജെ ഹോം ലോണ്‍സ്‌, ടാക്‌സ്‌പെര്‍ട്ട്‌, ഫ്യൂച്ചര്‍ വീനസ്‌ മോട്ടേഴ്‌സ്‌ എന്നിവരും ഓണാഘോഷത്തിന്റെ വിജയത്തിനായി മലയാളി ഫെഡറേഷനുമായി സഹകരിച്ചു പ്രവര്‍ത്തിച്ചു.