Breaking News

Trending right now:
Description
 
Sep 12, 2014

നടിമാരില്‍ പലരും വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുന്നുണ്ടെന്ന്‌ ശ്വേതാബസുവിന്റെ മൊഴി

image ഹൈദരാബിലെ ബന്‍ജാര ഹില്‍സില്‍നിന്ന്‌ കഴിഞ്ഞദിവസം അനാശാശ്യത്തിന്‌ അറസ്റ്റിലായ നടി ശ്വേതാബസു പൊലീസിനു മുമ്പില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ്‌ നടത്തിയിരിക്കുന്നത്‌. സിനിമാ രംഗത്തുനിന്നും കൂടുതല്‍ പേര്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുന്നുണ്ടെന്നും വേശ്യാവൃത്തിക്കൊപ്പം സെക്‌സ്‌ റാക്കറ്റിലുംപെട്ട നടിമാരെക്കുറിച്ച്‌ അറിയാമെന്നുമാണ്‌ ശ്വേതബസുവിന്റെ മൊഴി. എന്നാല്‍, ഇത്തരക്കാരുടെ പേരുവിവരങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. വേശ്യാവൃത്തി സിനിമയിലെ നായികമാര്‍ക്കിടയിലെ സാധാരണ കാര്യമാണ്‌. ദാരിദ്ര്യം സഹിക്കാന്‍ വയ്യാത്ത സാഹചര്യത്തിലാണ്‌ താന്‍ വഴിവിട്ട ജീവിതം നയിക്കാന്‍ തുടങ്ങിയതെന്നു നടി പൊലീസിനോട്‌ സമ്മതിച്ചു. എനിക്ക്‌ മുമ്പില്‍ മറ്റുവഴികളില്ലായിരുന്നു. സെക്‌സ്‌ റാക്കറ്റിന്റെ ഭാഗമാകാന്‍ പലരും പ്രേരിപ്പിച്ചു. മറ്റുവഴികള്‍ തന്റെ മുമ്പില്‍ തുറക്കാതിരുന്നതുകൊണ്ടാണ്‌ താന്‍ ഈ ഫീല്‍ഡിലേക്ക്‌ എത്തപ്പെട്ടത്‌- ശ്വേതാ പറയുന്നു. ഈ യുവനടി ഇത്തരം കേസില്‍ പെടുന്നത്‌ ആദ്യമല്ല. ഇതിനുമുമ്പും അനാശാസ്യത്തിന്‌ പൊലീസ്‌ അറസ്റ്റു ചെയ്‌തിരുന്നു. ദേശീയ അവാര്‍ഡ്‌ ജേതാവാണ്‌ ഈ നടി. നിരവധി ബോളിവുഡ്‌ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്‌.