Breaking News

Trending right now:
Description
 
Sep 12, 2014

സാനിയ മിര്‍സയ്‌ക്ക്‌ തെലുങ്കാന സര്‍ക്കാര്‍ ഒരു കോടി രൂപ സമ്മാനിച്ചു

image യുഎസ്‌ ഓപ്പണ്‍ മിക്‌സ്‌ ഡബിള്‍സില്‍ സ്വര്‍ണം നേടിയ സാനിയ മിര്‍സയ്‌ക്ക്‌ തെലുങ്കാന സര്‍ക്കാര്‍ ഒരു കോടി രൂപ പാരിതോഷികം നല്‌കി. പരിശീലനത്തിനും വരുന്ന ജപ്പാന്‍, ചൈന ഓപ്പണ്‍ ടെന്നിസ്‌ ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുന്നതിനുള്ള ചെലവുമായാണ്‌ തുക നല്‌കിയിരിക്കുന്നത്‌. ജപ്പാന്‍ ഓപ്പണിലും ചൈന ഓപ്പണിലും മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാന്‍ സാനിയയ്‌ക്ക്‌ കഴിയട്ടെയെന്ന്‌ മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ആശംസിക്കുകയും ഞായറാഴ്‌ച യുഎസില്‍ നിന്ന്‌ മടങ്ങിയെത്തിയ സാനിയ കിരീടം തെലുങ്കാനയ്‌ക്ക്‌ സമര്‍പ്പിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. തെലുങ്കാനയുടെ ബ്രാന്‍ഡ്‌ അംബാസഡറാണ്‌ സാനിയ. കഴിഞ്ഞ ജൂലൈയിലായിരുന്നു നിയമനം.