Breaking News

Trending right now:
Description
 
Sep 11, 2014

മലങ്കര സഭാ സമാധാനത്തിനു ഹൂസ്റ്റണിലെ സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഇടവക മാതൃകയാകുന്നു

Johnson Punchakonam
image
ദീര്‍ഘകാലമായി മലങ്കര ഓര്‍ത്തഡോക്‌സ്/യാക്കോബായ സഭാംഗങ്ങള്‍ ആഗ്രഹിക്കുന്ന മലങ്കര സഭാ സമാധാനത്തിനു ഹൂസ്റ്റണിലെ ഫ്രെസ്‌നോ സിറ്റിയിലുള്ള സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഇടവക മാതൃകയാകുന്നു. കഴിഞ്ഞ ഞായറാഴ്ച ചേര്‍ന്ന ഇടവക പൊതുയോഗം രണ്ട് കക്ഷികളിലെയും മേല്‍പ്പട്ടക്കാര്‍ക്കും പട്ടക്കാര്‍ക്കും ഒരുപോലെ ദേവാലയത്തിൽ പ്രവേശിക്കുവാനും, കൂദാശകള്‍ അര്‍പ്പിക്കാനുമുള്ള അവകാശം നല്‍കാന്‍ ഇടവക പൊതുയോഗം ഏകകണ്ഠമായി തീരുമാനിച്ചു. 

സഭാ പിതാക്കന്മാര്‍ പഠിപ്പിച്ച കൗദാശീകനുഷ്ടാനങ്ങളുടെയും ഭക്തിമാര്‍ഗങ്ങളുടെയും മൂല്യശോഷണത്തിന് സഭാതര്‍ക്കം ഇടയാക്കുന്നു എന്ന സഭാംഗങ്ങളുടെ വിലയിരുത്തലാണ് ഇടവാകംഗങ്ങളെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. പരിശുദ്ധ അപ്രേം പ്രഥമന് പാത്രിയാര്‍ക്കീസ് ബാവായുടെയും, പരിശുദ്ധ ബസ്സേലിയോസ് പൗലോസ് രണ്ടാമന് കാതോലിക്ക ബാവയുടെയും സഭാ സമാധാനഹ്വാനങ്ങളും ഇടവകയ്ക്ക് ഒരു പ്രേരണയായി. ഈ നീക്കത്തിന്റെ ചുവടു പിടിച്ചു ഹൂസ്റ്റനിലെ ഇരുവിഭാഗങ്ങളിലുമുള്ള അല്മായ നേതാക്കള്‍ സഭാസമാധാന വേദിക്ക് രൂപം നല്‍കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. ഇടവക മാനേജിംഗ് കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് റെജി സ്‌കറയി(713-724-2296), സെക്രട്ടറി അജി.സി.പോള്‍(832 221 2912) എന്നിവരാണ് ഈ വിവരങ്ങള്‍ അറിയിച്ചത്.