Breaking News

Trending right now:
Description
 
Sep 11, 2014

50 ലക്ഷത്തോളം ജിമെയില്‍ അക്കൗണ്ട്‌ വിവരങ്ങള്‍ ചോര്‍ത്തി

image
ലോകത്തിലെ ഏറ്റവും സജീവമായ ഇ മെയില്‍ സേവനമായ ജിമെയില്‍ അക്കൗണ്ട്‌ വിവരങ്ങള്‍ ചോര്‍ത്തി സൈബര്‍ ലോകത്തെ ഞെട്ടിച്ചു ഹാക്കര്‍മാര്‍. 49.3 ലക്ഷം അക്കൗണ്ടുകളും പാസ്വേര്‍ഡുമാണ്‌ ഒരു റഷ്യന്‍ ബിറ്റ്‌കോയിന്‍ സെക്യൂരിറ്റി ഫോറം വഴി പുറത്തു വിട്ടിരിക്കുന്നത്‌ ഇതില്‍ 60 ശതമാനവും സജീവമായ അക്കൗണ്ടുകളാണെന്ന്‌ ഹാക്കര്‍മാര്‍ പറയുന്നത്‌. പല അക്കൗണ്ടുകളുകളും തങ്ങളുടേതാണെന്ന്‌ പല ഉപയോക്തക്കളും തിരിച്ചറിഞ്ഞതായി റഷ്യന്‍ ഐടി ന്യൂസ്‌ വെബ്‌സൈറ്റായ സിന്യൂസ്‌ റിേേപ്പാര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.

ജിമെയിലിലും ഗൂഗിള്‍ പ്ലസിലും മറ്റു ഗൂഗില്‍ സേവനങ്ങളിലും പ്രവേശിക്കാന്‍ ഉപയോഗിക്കുന്ന അക്കൗണ്ടു വിവരങ്ങളാണ്‌ ചോര്‍ന്നിരിക്കുന്നത്‌.
എന്നാല്‍ ചോര്‍ത്തിയ അക്കൗണ്ടുകളിലെ രണ്ടു ശതമാനം മാത്രമേ പ്രവര്‍ത്തനക്ഷമമായിട്ടുള്ളുവെന്ന്‌ ജിമെയില്‍ വ്യക്തമാക്കിയിട്ടുണ്ട്‌ തങ്ങളുടെ ഓട്ടോമേറ്റഡ്‌ ആന്റി ഹൈജാക്കിങ്ങ്‌ സിസ്‌റ്റം നിരവധി ഹാക്കിങ്ങി ശ്രമങ്ങളെ തടഞ്ഞതായും ഗൂഗിള്‍ അറിയിച്ചു.